കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ചി​കി​ത്സനി​ഷേ​ധി​ച്ചാ​ല്‍ കർശന ന​ട​പ​ടിയെന്ന് ജി​ല്ലാ ക​ളക്ട​ര്‍

കൊല്ലം: മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തു​ന്ന​വ​രെ കോ​വി​ഡി​ന്‍റെ പേ​രി​ല്‍ മാ​റ്റി നി​ര്‍​ത്തി സ​മ​യ​ത്ത് ചി​കി​ത്സ ന​ല്‍​കാ​തി​രി​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും ഇ​ത് ക​ര്‍​ശ​ന​മാ​യും ന​ട​പ​ടി​യ്ക്ക് വി​ധേ​യ​മാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

നെ​ഞ്ചു​വേ​ദ​ന​യു​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ഒ​രു രോ​ഗി​യെ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍​കാ​തെ കോ​വി​ഡി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ടെ​സ്റ്റ് ന​ട​ത്തു​ക​യും പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ട​പ്പോ​ള്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട്ട​തും ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​വ​സ​ന്തദാ​സ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ രോ​ഗി അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭി​ച്ച​തി​നാ​ല്‍ ര​ക്ഷ​പെ​ട്ട​താ​യും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ഇ​തിന്മേ​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി​യ ക​ള​ക്ട​ര്‍ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

ഓ​ഫീ​സു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സാ​മൂ​ഹി​ക അ​ക​ലം നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ച്ച് സാ​നി​റ്റെ​സ​ര്‍ സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ ഒ​രു ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ടി​നും നാ​ലു ക്ല​ര്‍​ക്കു​മാ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ച​തും ഓ​ഫീ​സ് അ​ട​ച്ചി​ട്ട​തും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി​നു​ന്‍ വാ​ഹി​ദ് അ​റി​യി​ച്ചി​രു​ന്നു.

വെ​ര്‍​ച്വ​ല്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​പ്പി​ച്ച് ന​ട​പ​ടി​ക​ള്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ്ഥ​ലം മാ​റി പോ​കു​ന്ന കൊ​ല്ലം ആ​ര്‍ഡി​ഒ സി.​ജി.​ഹ​രി​കു​മാ​റി​ന് ക​ളക്ട​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. ശി​ഖാ സു​രേ​ന്ദ്ര​ന്‍ ആ​ണ് പു​തി​യ ആ​ര്‍ഡി​ഒ.

എഡിഎം ​പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment