കാസര്‍ഗോഡ്: മഞ്ചേശ്വരം വോര്‍ക്കാടിയില്‍ അപ്പാര്‍ട്ട്മെന്റില്‍ സൂക്ഷിച്ച പതിനെട്ടര കിലോ കഞ്ചാവ് എക്സൈസ് റെയ്ഡില്‍ കണ്ടെടുത്തു.
വോര്‍ക്കാടി മൊറാത്തനയിലെ കേരള ഹൗസ് അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയിലെ മുറിയിലാണ് കഞ്ചാവ് സൂക്ഷിച്ചുവച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വോര്‍ക്കാടി സ്വദേശി സയ്യിദ് ജാബിറി(32)നെ അറസ്റ്റ് ചെയ്തു.
കാസര്‍ഗോഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പാര്‍ട്ട്മെന്റില്‍ റെയ്ഡ് നടത്തിയത്.
കുമ്പള റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍. നൗഫല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി. മോഹനന്, പി. സുരേശന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുധീഷ്, കണ്ണന്‍കുഞ്ഞി, നസറുദ്ദീന്‍, ഹസ്രത് അലി, മെയ്മോള്‍ ജോണ്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.