മത്തായിയുടെ മരണം! മൃതദേഹം സിബിഐ ഏറ്റെടുത്തു; മൃ​ത​ദേ​ഹം നാ​ളെ സം​സ്‌​ക​രി​ക്കും

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച യു​വ​ക​ര്‍​ഷ​ക​ന്‍ പി.​പി. മ​ത്താ​യിയു​ടെ മൃ​ത​ദേ​ഹം സി​ബി​ഐ സം​ഘം ബ​ന്ധു​ക്ക​ളി​ല്‍ നി​ന്ന് ഏ​റ്റെ​ടു​ത്തു. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ആ​ദ്യ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ 38 ദി​വ​സ​മാ​യി റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത സി​ബി​ഐ സം​ഘം ഇ​ന്നു രാ​വി​ലെ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി. ര​ണ്ട് ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടം​ഗ സം​ഘ​മാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നുള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തിയ സംഘം നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് റാ​ന്നി​യി​ലേ​ക്കെ​ത്തി​യ​ത്. മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്നു പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം സി​ബി​ഐ സം​ഘം ര​ണ്ടാ​മ​ത്തെ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

മ​റ​വു ചെ​യ്യാ​തെ​മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​തും സി​ബി​ഐ​യു​ടെ ച​രി​ത്ര​ത്തി​ല്‍ അ​പൂ​ര്‍​വ​വു​മാ​ണ്. എ​ഡി​എം അ​ല​ക്‌​സ് പി.​തോ​മ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ റീ ​ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​ദ്യം ന​ട​ന്ന​ത്.

ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​രും കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നും ഇ​തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രാ​യ മൂ​ന്ന് ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം നാ​ളെ സം​സ്‌​ക​രി​ക്കും. 38 ദി​വ​സം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹ​മാ​ണ് നാ​ളെ സം​സ്‌​ക​രി​ക്കു​ന്ന​ത്. നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച​ത് അ​പൂ​ര്‍​വ സം​ഭ​വ​മാ​ണ്.

വ​നാ​തി​ര്‍​ത്തി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ ത​ക​ര്‍​ക്ക​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം​ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ ജൂ​ലൈ 28നു ​വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം പി​ന്നീ​ട് കി​ണ​റ്റി​ല്‍ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വ​ന​പാ​ല​ക​രു​ടെ ന​ട​പ​ടി​ക​ള്‍ ദു​രൂ​ഹ​ത നി​റ​ഞ്ഞ​താ​യി​രു​ന്നു. ജി​ഡി റ​ജി​സ്റ്റ​റി​ല്‍ കൃ​ത്രി​മം ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ സ്ഥ​ലം മാ​റ്റി​യ​തൊ​ഴി​ച്ചാ​ല്‍ മ​റ്റ് ന​ട​പ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ടു ര​ണ്ടു​പേ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ന​ര​ഹ​ത്യ, മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, കൃ​ത്രി​മ രേ​ഖ ച​മ​യ്ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി വ​ന​പാ​ല​ക​ര്‍​ക്കെ​തി​രെ പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യെ​ങ്കി​ലും സം​ഭ​വ​ത്തി​ല്‍ ആ​രെ​യും പ്ര​തി ചേ​ര്‍​ത്ത​തു​മി​ല്ല. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ കു​ടും​ബം ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സി​ല്‍ നി​ന്ന് നീ​തി ല​ഭി​ക്കി​ല്ലെ​ന്ന് ക​ണ്ടാ​ണ് കു​ടും​ബം സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രും കോ​ട​തി​യി​ല്‍ ഇ​തി​നെ പി​ന്തു​ണ​ച്ചു.

മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തോ​ടു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ഴും അ​വ​ഹേ​ള​ന​പ​ര​മാ​യ സ​മീ​പ​നം തു​ട​രു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്റും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​നു​മാ​യ വി​ക്ട​ര്‍ ടി.​തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment