കൊണ്ടോട്ടി: പ്രഷര്‍ കുക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 36 ലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂര്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശി ടി.ഹംസയില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കളളക്കടത്ത് കണ്ടെത്തിയത്. പ്രഷര്‍ കുക്കറിന്റെ അടിഭാഗത്ത് പ്രത്യേകം ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വര്‍ണം.
അടിഭാഗം പൊളിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.700 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. ഇവയ്ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 36 ലക്ഷം വിലവരും.
കരിപ്പൂര്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.രാജി,സൂപ്രണ്ടുമാരായ സി.ഗോകുല്‍ദാസ്,ഗണിപതി പോറ്റി,ഇന്‍സ്പെക്ടര്‍മാരായ പ്രമോദ്,നരസിംഹ നായിക്,പ്രണയ്കുമാര്‍,ശിവാനി,പി.എസ് ചന്ദ്രന് തുടങ്ങിയവരടങ്ങിയ സംഘമാണ് കളളക്കടത്ത് പിടികൂടിയത്.