പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്; കോ​ന്നി​യി​ല്‍ മാ​ത്രം 600 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍;  ശാ​ഖ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടും


പ​ത്ത​നം​തി​ട്ട: കോ​ന്നി വ​ക​യാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ ശാ​ഖ​ക​ളി​ലെ​യും ഇ​ട​പാ​ടു​ക​ളു​ടെ പൂ​ര്‍​ണ​വി​വ​രം അ​ന്വേ​ഷ​ണ​സം​ഘം തേ​ടു​ന്നു. കോ​ന്നി, പ​ത്ത​നം​തി​ട്ട ശാ​ഖ​ക​ളി​ലെ വി​വ​ര​ശേ​ഖ​ര​ണം ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യി. കോ​ന്നി​യി​ല്‍ മാ​ത്രം 600 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി.

നി​ക്ഷേ​പ​ക​രി​ല്‍ ഒ​രു​വി​ഭാ​ഗം ഇ​പ്പോ​ഴും പ​രാ​തി ന​ല്‍​കാ​നെ​ത്തു​ന്നി​ല്ലെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ല്‍ ത​ന്നെ ഇ​ട​പാ​ടു​ക​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണം ശാ​ഖ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് നടത്തുക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

പ​രാ​തി​ക്കാ​രാ​യ നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് അ​സ​ല്‍​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വാ​ങ്ങു​ന്നു​ണ്ട്. ഇ​തി​ല്‍നിന്ന് നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള രീ​തി​യും ഒ​പ്പു​വ​ച്ചി​ട്ടു​ള്ള​വ​രു​ടെ പേ​രു​വി​വ​രവും ക​ണ്ടെ​ത്താ​നാ​കും. മി​ക്ക സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലും മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ തോ​മ​സ് ദാ​നി​യേ​ലാ​ണ് ഒ​പ്പു​വ​ച്ചി​ട്ടു​ള്ള​ത്.

ചി​ല​തി​ല്‍ സി​ഇ​ഒ ഡോ.​റി​നു മ​റി​യം തോ​മ​സും ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. കേ​സ് സി​ബി​ഐക്കു വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ക്ഷേ​പ​ക​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഡ്വ.​പി. ര​വീ​ന്ദ്ര​ന്‍​പി​ള്ള ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. പ​ത്തു​ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​രാ​തി.

പോ​പ്പു​ല​ര്‍ ഗ്രൂ​പ്പി​ന്‍റെ പോ​പ്പു​ല​ര്‍ മ​റൈ​ന്‍ പ്രോ​ഡ്ക്ട്‌​സ് ക​മ്പ​നി​യി​ല്‍ 2019 ഡി​സം​ബ​റി​ലാ​ണ് ര​വീ​ന്ദ്ര​ന്‍​പി​ള്ള നി​ക്ഷേ​പം ന​ട​ത്തി​യ​ത്. നി​ക്ഷേ​പം തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​രം ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​പ​ടി​യി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ച്ചു.

Related posts

Leave a Comment