മത്തായിയുടെ മരണം: 40-ാം ദിനം സംസ്കാരം; പ്രി​യ​ത​മന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ല്‍ ഷീ​ബ ത​ള​ര്‍​ന്നു


പ​ത്ത​നം​തി​ട്ട: നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ലൂടെ‍ ശ്ര​ദ്ധേ​യ​മാ​യ ചി​റ്റാ​റി​ലെ പി.​പി. മ​ത്താ​യി​യു​ടെ സം​സ്‌​കാ​രം ഇ​ന്ന്. മ​രി​ച്ച​തി​ന്‍റെ 40-ാം ദി​ന​ത്തി​ലാ​ണ് സം​സ്‌​കാ​രം.

ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച യു​വ​ക​ര്‍​ഷ​കന്‍റെ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചു​വ​ച്ച് കു​ടും​ബം ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധേ​യ​മാ​യ​ത്.

മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്നു പു​റ​ത്തെ​ടു​ത്ത​പ്പോ​ള്‍ സ്ഥ​ല​ത്തെ​ത്തി​യ ഭാ​ര്യ ഷീ​ബ​യു​ടെ നിലവിളി ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണുകളും നി​റ​ഞ്ഞു.

പ്രാ​ര്‍​ഥ​ന​യ്ക്കു​ശേ​ഷം വി​ലാ​പ​യാ​ത്ര​യാ​യി മൃ​ത​ദേ​ഹം അ​രീ​ക്ക​ക്കാ​വി​ലെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​ട​പ്പ​ന​ക്കു​ളം സെ​ന്‍റ്് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലാ​ണ് സം​സ്‌​കാ​രം.

ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍പ്പെ​ട്ട​വ​ര്‍ പ​ത്ത​നം​തി​ട്ട മു​ത​ല്‍ മ​ത്താ​യി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നാ​യി എ​ത്തു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന പ്രാ​ര്‍​ഥ​ന​യ്ക്ക് ബ​സ​ലേ​ല്‍ റ​മ്പാ​ന്‍, ബ​ര്‍​സ്‌​കീ​പ്പാ റ​മ്പാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ 28 നാ​ണ് വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​ത്താ​യി മ​രി​ച്ച​ത്. ക​സ്റ്റ​ഡി മ​ര​ണ​മാ​യി​ട്ടും കു​റ്റാ​രോ​പി​ത​രെ സം​ര​ക്ഷി​ച്ചു​നി​ര്‍​ത്തു​ന്ന വ​നം, പോ​ലീ​സ് വ​കു​പ്പു​ക​ളു​ടെ നി​ല​പാ​ടി​നെ​തി​രെ മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബാ​മോ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പോ​രാ​ട്ട​ത്തി​ന് ജ​ന​പി​ന്തു​ണ​യും ല​ഭി​ച്ചു.

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഓ​ഗ​സ്റ്റ് 21ന് ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യ​തി​നു പി​ന്നാ​ലെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യും തെ​ളി​ഞ്ഞു. ഇ​തി​ന് അ​വ​സ​രം ന​ല്‍​കാ​ന്‍ വേ​ണ്ടി വീ​ണ്ടും 14 ദി​വ​സം​കൂ​ടി അ​വ​ര്‍ കാ​ത്തി​രു​ന്നു.

ഇ​ന്ന​ലെ പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തീ​ക​രി​ച്ച​തോ​ടെയാണ് ഇ​ന്ന് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്നത്. സി​ബി​ഐ​യു​ടെ അ​ന്വേ​ഷ​ണ ച​രി​ത്ര​ത്തി​ല്‍ സൂ​ക്ഷി​ച്ചു​വ​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്യാ​നാ​കു​ന്ന​തും അ​പൂ​ര്‍​വ സം​ഭ​വ​മാ​ണ്.

Related posts

Leave a Comment