അഞ്ച് മക്കളെ വിഷം നല്കി കൊന്ന ശേഷം ആ അമ്മ എന്തിനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്? ഉത്തരം തേടിയുള്ള പോലീസിന്റെ അന്വേഷണം തുടരുകയാണ്. ഇന്നലെ ജർമനിയിലാണ് 27 കാരിയും ആറ് മക്കളുടെ അമ്മയുമായ ക്രിസ്റ്റിൻ കെ എന്ന യുവതി തന്റെ അഞ്ചു മക്കളെ വിഷം കൊടുത്ത് കൊന്നത്.
ഒന്ന്, രണ്ട്, മൂന്ന് വയസ് പ്രായമുള്ള മൂന്ന് പെൺകുട്ടികളും ആറ്, എട്ട് വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഇതിനെല്ലാം സാക്ഷിയായി 11 വയസുള്ള ക്രിസ്റ്റിന്റെ മൂത്ത മകൻ മാർസലും.
മാര്‍സലിന്റെ ഇളയ സഹോദരന്മാരായ ലൂക്ക, ടിമോ എന്നിവരും മൂന്ന് ഇളയ സഹോദരിമാരായ സോഫി, ലിയോണി, മെലിന എന്നിവരുമാണ് മരിച്ചത്. കുട്ടികളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്.
അഞ്ച് മക്കളെയും കൊന്ന ശേഷം ക്രിസ്റ്റിൻ കെ മൂത്ത മകനുമായി അമ്മയുടെ അടുത്തേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. മാര്‍ഷലിനെ ട്രെയിനില്‍ ഉപേക്ഷിച്ച ശേഷം അവര്‍ ഡ്യൂസെൽഡോർഫില്‍ വച്ച് ഒരു ട്രെയിനിന് മുന്നില്‍ ചാടി ജീവൊനടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുക്കേറ്റ ഇവര്‍ ചികിത്സയിലാണ്.
തന്റെ അഞ്ച് സഹോദരങ്ങളെയും അമ്മ കൊല്ലുന്നതിന് മാര്‍ഷൽ ദൃക്സാക്ഷിയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 2014 ൽ ക്രിസ്റ്റിൻ താമസിച്ചിരുന്ന അപ്പാർട്ട്മെൻന്റിന് തീപിടിച്ചിരുന്നു.
ഇതിനെത്തുടർന്ന് ഇവർക്ക് സാന്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാല്‍ ഇത്രയും ചെറിയ കുട്ടികളെ എന്തിനാണ് അവര്‍ വിഷം കൊടുത്ത് കൊന്നതെന്നത് അറിയില്ലെന്നാണ് പോലീസ് പറയുന്നത്.