കോവിഡ്! ഇന്ത്യ രണ്ടാം സ്ഥാനത്ത്; 30 ല​ക്ഷ​ത്തി​ൽ​നി​ന്നു 40 ലക്ഷമാകാൻ 13 ദി​വ​സം; ഇ​​​​ന്ന​​​​ലെ മാ​​​​ത്രം കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​ത് 86,432 പേ​​​​ർ​​​​ക്ക്‌

ന്യൂ​​ഡ​​​​ൽ​​​​ഹി: കോ​വി​ഡ് കേ​സു​ക​ളി​ൽ ബ്ര​സീ​ലി​നെ പി​ന്ത​ള്ളി ഇ​ന്ത്യ ഇ​ന്ന​ലെ ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 40,92,550 കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. 64, 01817 രോ​ഗി​ക​ളു​മാ​യി അ​മേ​രി​ക്ക​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 40,91,801 രോ​ഗി​ക​ളു​മാ​യി ബ്ര​സീ​ൽ മൂ​ന്നാം​സ്ഥാ​ന​ത്തും.

കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ പി​​ടി​​ച്ചു​​കെ​​ട്ടാ​​ൻ ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച് 166 ദി​​വ​​സം പി​​ന്നി​​ടു​​ന്പോ​​ഴും രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​ലു​ള്ള വ​ർ​ധ​ന ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. ഇ​​​​ന്ന​​​​ലെ മാ​​​​ത്രം 86,432 പേ​​​​ർ​​​​ക്കാ​ണ് കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​ത്.

കോ​വി​ഡ് രോ​ഗി​ക​ൾ 30 ല​​​​ക്ഷ​ത്തി​ൽ​നി​ന്നു 40 ല​​​​ക്ഷ​​​​ത്തി​​​​ലെ​​​​ത്താ​​​​ൻ വേ​​ണ്ടി​​വ​​ന്ന​​ത് വെ​റും 13 ദി​​​​വ​​​​സം.10 ല​​​​ക്ഷ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 20 ല​​​​ക്ഷ​​​​മാ​​​​കാ​​​​ൻ 21 ദി​​​​വ​​​​സ​​​​വും. രാ​​​​ജ്യ​​​​ത്ത് കോ​​​​വി​​​​ഡ് കേ​​​​സു​​​​ക​​​​ൾ ഒ​​​​രു ല​​​​ക്ഷ​​​​മാ​​​​കാ​​​​ൻ 110 ദി​​​​വ​​​​സം വേ​​​​ണ്ടി​​​​വ​​​​ന്നു.

ആ​​​​കെ രോ​​​​ഗ​​​​മു​​​​ക്ത​​​​ർ 31,07, 223 പേ​​​​രാ​​​​ണ്. മ​​ഹാ​​രാ​​ഷ്‌ട്രയി​​ൽ ഇ​​ന്ന​​ലെ മാ​​ത്രം 20,489 കേ​​സു​​ക​ൾ റി​​പ്പോ​​ർ​​ട്ട് ചെ​യ്തു. 378 പേ​​​​ർ മ​​​​രി​​​​ച്ചു. രാ​​​​ജ്യ​​​​ത്ത് ഇ​​​​തു​​​​വ​​​​രെ മ​രി​ച്ച 69,561 പേ​രി​ൽ 25,964 പേ​​രും മ​​ഹാ​​രാ​​ഷ്​​ട്ര​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് 1.73 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ഞ്ഞ​​ത് ആ​​​​ശ്വാ​​​​സമാണെന്ന് കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

Related posts

Leave a Comment