വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 8.80 ലക്ഷകടന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോമീറ്ററും പുറത്തുവിട്ട ഒൗദ്യോഗിക കണക്കുകൾ പ്രകാരം ആകെ കോവിഡ് മരണങ്ങൾ 8,78,806 ആയി.
27,060,255 പേർക്കാണ് ആഗോളതലത്തിൽ വൈറസ് ബാധിച്ചിട്ടുള്ളത്. 19,159,799 പേർ ഇതുവരെ രോഗമുക്തി നേടി. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെയും വൈറസ് ബാധിച്ച് മരിച്ചവരുടെയും എണ്ണം ഇനി പറയുവിധമാണ്.
മരിച്ചവരുടെ എണ്ണം ബ്രായ്ക്കറ്റിൽ അമേരിക്ക- 6,431,152(192,818), ബ്രസീൽ- 4,123,000(126,203 ), ഇന്ത്യ- 4,110,839 (70,679), റഷ്യ- 1,020,310(17,759 ), പെറു-683,702 (29,687).
ഇതിനു പുറമേ കൊളംബിയ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തിനു മുകളിലാണ്. ആദ്യ 30 സ്ഥാനങ്ങളിലുള്ള എല്ലാ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ലക്ഷത്തിനു മുകളിലാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷത്തിലേക്ക് കുതിക്കുന്നു്. വേൾഡോ മീറ്റർ ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലകൾ പുറത്തുവിട്ടിട്ടുള്ള കണക്കുകൾ പ്രകാരരം 6,429,805 പേരാണ് ഇതുവരെ രോഗബാധിതരായത്. 192,818 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.
3,706,897 പേർ രോഗമുക്തി നേടുകയും ചെയ്തു. കലിഫോർണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോർക്ക്, ജോർജിയ, ഇല്ലിനോയിസ,് അരിസോണ, ന്യൂജഴ്സി, നോർത്ത് കരോലിന, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.
മേൽപറഞ്ഞ സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ബ്രായ്ക്കറ്റിൽ മരണനിരക്കും. കലിഫോർണിയ-735,946 (13,708 ), ടെക്സസ്-665,371(13,696), ഫ്ളോറിഡ-643,867 (11,815 ), ന്യൂയോർക്ക്-471,267 (33,073 ), ജോർജിയ-281,548 (5,977), ഇല്ലിനോയിസ്-250,105(8,385) അരിസോണ-205,516 (5,207 ), ന്യൂജഴ്സി-199,248(16,088 ), നോർത്ത് കരോലിന-176,714(2,829), ടെന്നിസി-162,362(1,862 )