ഹരിപ്പാട്: 2145 കരുവാറ്റ നോർത്ത് സർവീസ് സഹകരണ ബാങ്കിലെ മോഷണം പ്രതികളെപ്പറ്റി സൂചന ലഭിച്ചതായി വിവരം. ബാങ്കിൽ നിന്നു കണ്ടെത്തിയ ഗ്യാസ് സിലിണ്ടർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പുരോഗതി.
ലോക്കർ തകർക്കാനായി ഗ്യാസ് കട്ടറാണ് മോഷ്ടാക്കൾ ഉപയോഗിച്ചത്. ഉപയോഗശേഷം ഒരു ആർഗണ് സിലിണ്ടറും, ഒരു ഓക്സിജൻ സിലിണ്ടറും ഒരു എൽപിജി ഗ്യാസ് സിലിണ്ടറും ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ കടന്നത്.
ഇതിൽ ആർഗണ്സിലിണ്ടറും ഓക്സിജൻ സിലിണ്ടറും അടൂർ പറക്കോട് ഗ്യാസ് ഏജൻസിയിൽ നിന്നു മോഷണം പോയതാണെന്ന് പോലീസ് കണ്ടെത്തി. പ്രധാനമായും രണ്ട് സംഘങ്ങളെയാണ് പോലീസ് സംശയിക്കുന്നത്. ഇത് പ്രകാരമുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. രണ്ട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോലീസ് സംഘങ്ങൾ അന്വേഷണം ഉൗർജ്ജിതമാക്കി.
ബാങ്കിന്റെ സമീപത്തെയും ഗ്യാസ് സിലിണ്ടർ മോഷണം പോയ ഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നാണ് വിവരം.
കൂടാതെ ബാങ്കിന് സമീപത്ത് കണ്ടെന്ന് പറയുന്ന പിക്കപ്പ് വാൻ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 26 മുതൽ സെപ്തംബർ2 വൈകുന്നേരം വരെയുള്ള 6 ദിവസങ്ങൾ ബാങ്ക് അവധി ആയിരുന്നു.
ഇതിനു ശേഷം എത്തി ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ബാങ്കിനുള്ളിൽ കയറിയശേഷം ഒന്നിലധികം ദിവസം ഉള്ളിൽ തങ്ങി മോഷണം നടത്തിയതിനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
ങ്കിൽ നിന്നും 5.43 കിലോഗ്രാം 809 മില്ലി ഗ്രാം സ്വർണവും നാല് നാല് ലക്ഷത്തി നാല്പത്തി മൂവായിരത്തി എഴുന്നൂറ്റി നാല്പത്തി മൂന്ന് രൂപയും സിസി ടിവി ക്യാമറകൾ, ഹാർഡ് ഡിസ്ക് ,കന്പ്യൂട്ടറുകൾ എന്നിവയുമാണ് മോഷണം പോയത്.