സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വര്‍ണകള്ളക്കടത്തു കേസില്‍ സ്വപ്ന കസ്റ്റംസിന് നല്‍കിയമൊഴി ചോര്ച്ചയുമായിബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വംനടത്തിയ അന്വേഷണം എത്തിയത്
ബിജെപി സംസ്ഥാന ഘടകത്തിലെ വിഭാഗീയതയിലേക്ക്. ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ മൊഴിചോര്ച്ചയ്ക്ക് രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം വിഭാഗീയതയും വഴിയൊരുക്കിെയന്നൊണ് സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കള്‍ വ്യക്തമാക്കുന്നത്.
ഈസാഹചര്യത്തില്‍ ഇനി സ്വര്ണകടത്തുകേസുമായി ബന്ധപ്പെട്ട് ‘മിണ്ടരുതെന്ന’ കര്‍ശന നിര്‍ദേശം നേതാക്കള്‍ക്ക് നല്കി കഴിഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും സ്വര്‍ണക്കടത്തുകേസില്‍ തുടക്കം മുതലേ സംസ്ഥാന സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന
വി.മുരളീധരനെയും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയും എതിര്‍ക്കുന്ന വിഭാഗമാണ് ഇതിനുപിന്നിലെന്നാണ് ജനം ടിവി കോ ഒാർഡിനേറ്റര്‍ അനില്നമ്പ്യാര്ക്കെതിരായ മൊഴിചോര്ച്ചയിലൂടെ വ്യക്തമാകുന്നത്.
ഈ സാഹചര്യത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ഉന്നയിക്കേണ്ടെന്നും അന്വേഷണം അതിന്റെ വഴിക്കുനടന്നോട്ടെയെന്നുമാണ് നിലപാട്.
നിലവില്‍ വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മുതിരാത്തത് അതുകൊണ്ടാണ്.പി.കെ. കൃഷ്ണദാസ്പക്ഷവും ആര്‍എസ്എസ നേതാക്കളും സ്വര്ണകടത്തുകേസുമായി ബന്ധപ്പെട്ട് വി.മുരളീധരന്റെയും കെ.സുരേന്ദ്രന്റെയും നിലപാടുകളോട് യോജിക്കുന്നില്ല.
സ്വര്‍ണക്കടത്തുകേസില്‍ തുടക്കംമുതല്‍ വി.മുരളീധരന് സ്വീകരിച്ച നിലപാട് ബിജെപിയെ പ്രതിരോധത്തിലാക്കിയെന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. ഇത് പ്രത്യക്ഷത്തില്തിരിച്ചടിയായെന്നും ഇവര്‍ ആരോപിക്കുന്നു.