തിരുവനന്തപുരം: ലൈഫ് മിഷൻ പോലെ വിജയകരമായൊരു പദ്ധതി തച്ചുതകർക്കാനുള്ള ഗൂഢാലോചനയാണ് ദുഷ്ട ശക്തികൾ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഹീനമായ ലക്ഷ്യത്തോടെയുള്ള ചില അവിശുദ്ധ കൂട്ടുകെട്ടുകൾ കുറച്ച് നാളായി ഇങ്ങനെ ഉറഞ്ഞു തുള്ളിയത് കണ്ടു. എന്നാൽ ജനമനസുകളിൽ ഇത് വിലപ്പോയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മണ്ണന്തലയിൽ എൻജിഒ യൂണിയന്റെ സഹായത്തോടെ നിർമിച്ച ലൈഫ് മിഷൻ ഫ്ലാറ്റ് സമുചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.