കണ്ണൂര്‍: കണ്ണവത്ത് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ചു. സയിദ് മുഹമ്മദ് സലാഹുദ്ദീനാണ് പരിശോധനയില്‍ രോഗം തെളിഞ്ഞത്.
തലശേരി താലൂക്ക് ആശുപത്രിയില്‍ വച്ചാണ് പരിശോധന നടത്തിയത്. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ ഫോറന്‍സിക് സര്ജന് ഉള്‍പ്പടെയുള്ളവരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് സഹോദരിമാര്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന സയിദ് മുഹമ്മദിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണവം കൈചേരി വളവില്‍ വച്ചായിരുന്നു സംഭവം.
ആര്‍എസ്എസ് പ്രവര്ത്തകന് കണ്ണവം ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സയിദ് മുഹമ്മദ്.