വളർത്തുനായയുടെ ആക്രമണം;  പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​യാൾക്കെതിരേ വടിവാടൾ ആക്രമണം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ


ചാ​ത്ത​ന്നൂ​ർ: പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ​യും ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ​യാ​ളെ​യും ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച ഗു​ണ്ടാ​സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ ഇ​ര​വി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഘ​ത്തി​ൽ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഇ​ര​വി​പു​രം വ​ട​ക്കും​ഭാ​ഗം ഫി​ലി​പ്പ് മു​ക്ക് പ​വി​ത്രം ന​ഗ​റി​ൽ കൊ​ച്ചി ല്ലം ​വീ​ട്ടി​ൽ ജാ​ക്സ​ൺ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​റി​ന് ഇ​ര​വി​പു​രം തെ​ക്കും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് കു​രി​ശ​ടി​ക്ക് സ​മീ​പം ആ​യി​രു​ന്നു ആ​ക്ര​മ​ണം.

വാ​ളു​മാ​യെ​ത്തി​യ ആ​റം​ഗ സം​ഘം സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം തെ​ക്കും​ഭാ​ഗം ചാ​നാ ക്ക​ഴി​കം സെ​ന്‍റ് ജോ​സ​ഫ് ന​ഗ​ർ 54 ചാ​നാ​ക്ക ഴി ​കം വീ​ട്ടി​ൽ ജോ​ഷി (36) ഇ​യാ​ളു​ടെ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ സി​ൻ​സ​ൻ (52)എ​ന്നി​വ​രെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ ഇ​രു​വ​രും ഇe​പ്പാ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ജോ​ഷി​യെ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ട് ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ സി​ൻ​സ​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു പ്ര​തി​യു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന നാ​യ കു​റ​ച്ചു​ദി​വ​സം​മു​മ്പ്അ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ജോ​ഷി​യു​ടെ സു​ഹൃ​ത്തി​നെ ക​ടി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ പേ​രി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നി​ൽ ജോ​ഷി​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

Related posts

Leave a Comment