കോഴിക്കോട് : ആറു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ മലയാള സിനിമ ചിത്രീകരണ വേളയില്‍ അസി.ഡയറക്ടറുടെ പ്രധാന ജോലി ‘ലഹരി നിറയ്ക്കല്‍’.
മൂന്നാറിലും വാഗമണിലും ചിത്രീകരിച്ച സിനിമയുടെ അസി.ഡയറക്ടറാണ് മറ്റു ജോലികളെല്ലാം മാറ്റി വച്ചു താരത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും സഹനടന്മാര്ക്കും വില്ലന്മാര്ക്കുമെല്ലാം കഞ്ചാവ് നിറച്ചു നല്‍കുകയെന്ന ദൗത്യം ഏറ്റെടുത്തത്.
അസി.ഡയറക്ടര്‍ കഞ്ചാവ് നിറച്ച സിനിമ തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായി മാറി. ഇതോടെ മലയാള സിനിമയില്‍ പുതിയ കൂട്ടുകെട്ടുകളും പിറന്നു. ഈ സിനിമയുടെ സുപ്രധാന സ്ഥാനത്തുള്ളവരുടെ സിനിമകള്ക്കാണിപ്പോള് താരം പ്രഥമ പരിഗണന നല്‍കുന്നതെന്നും സിനിമയ്ക്കുള്ളിലെ ചര്‍ച്ചയാണ്.
110 ദിവസത്തോളമായിരുന്നു മലമുകളിലെ തണുപ്പില്‍ ചിത്രീകരണം നടന്നത്. ചിത്രീകരണ വേളയില്‍ ചാക്കില്‍ വരെ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.
വനത്തിനുള്ളിലും മറ്റും നടന്ന ചിത്രീകരണ വേളയില്‍ ഫോറസ്റ്റ് അധികൃതരുടെ അനുമതി തേടിയിരുന്നു. എന്നാല്‍,ഷൂട്ടിംഗ് കാണാനായി എത്തുകയെന്നല്ലാതെ വനംവകുപ്പ് അധികൃതരാരും ലഹരി പൂക്കുന്ന സെറ്റിന്റെ പിന്നാമ്പുറത്തേക്കുള്ള അന്വേഷണം നടത്തിയില്ല.