കുട്ടനാട്: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ കേരളത്തിലെ ആദ്യ ബദൽ പൊളിറ്റക്കൽ മൂവ്മെൻറായ ദി പീപ്പിളിന്റെ കുട്ടനാട് മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.
കുട്ടനാടിലെ കർഷകരെ മുഖവിലയ്ക്കെടുക്കാതെ അടിച്ചേൽപ്പിച്ച കുട്ടനാട് പാക്കേജിലെ അഴിമതികളും കാലാകാലങ്ങളായി ബഡ്ജറ്റ് പ്രഖ്യാപനങ്ങളിലൂടെ കുട്ടനാടൻ കർഷകരെ വഞ്ചിച്ചുകൊണ്ടിരുന്ന രാഷ്്ട്രീയ നേതൃത്വങ്ങളെയും തുറന്നുകാട്ടുക എന്നതാണ് ദി പീപ്പിളിന്റെ ലക്ഷ്യം.
ഉദ്യോഗസ്ഥ- രാഷ്്ട്രീയ അഴിമതികൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് ദി പീപ്പിൾ. കഴിഞ്ഞ 10 വർഷമായുള്ള പ്രഖ്യാപനങ്ങൾ എല്ലാം പൊള്ളയായ വാഗ്ദാനങ്ങളായിരുന്നുവെന്ന് തെളിയിക്കുന്ന കുട്ടനാടുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകളുമായാണ് ദി പീപ്പിൾ തിരഞ്ഞെടുപ്പിനെ നേരിടുക.
വിവരാവകാശ നിയമത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി ആദ്യമായാണ് ഔദ്യോഗിക രേഖകൾ വച്ച് ഒരു പ്രസ്ഥാനം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മണ്ഡലം പ്രസിഡണ്ട് ജോസ് അക്കാത്തറയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ.വി.ടി.പ്രദീപ് കുമാർ ഉൽഘാടനവും മോളിക്കുട്ടി സ്വാഗതവും പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ സിബിച്ചൻ ജോർജ്, ആന്റണി മാത്യു എന്നിവർ സംസാരിച്ചു