തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒക്ടോബറോടുകൂടി തുറക്കാൻ ശിപാർശ. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും സമർപ്പിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) അംഗങ്ങൾ സർക്കാരിനെ സമീപിച്ചതോടെയാണു തുറക്കലിനു വഴിതെളിഞ്ഞത്.
ഒക്ടോബറോടുകൂടി തുറക്കൽ സാധ്യമാകുമെന്ന ഉറപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സിഐഐ പ്രതിനിധികൾക്കു നൽകിയതായാണു സൂചന. അതേസമയം, സഞ്ചാരികൾക്ക് ക്വാറന്റൈൻ നിർബന്ധമാക്കരുതെന്ന ആവശ്യം സിഐഐ മുന്നോട്ടുവച്ചിട്ടുണ്ട്.