ലൈറ്റ് തെളിയും അലാറം മുഴങ്ങും, പിന്നെ എല്ലാം സുരക്ഷിതം; കാ​ട്ടു​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നും മ​നു​ഷ്യ​നും കൃ​ഷി​ക്കും ര​ക്ഷ​നേ​ടാ​ൻ ക​ണ്ടു​പി​ടുത്ത​വു​മാ​യി മോ​ഹ​ൻ​കു​മാ​ർ


ത​ച്ച​ന്പാ​റ: കാ​ട്ടു​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു കൃ​ഷി​ക്കും മ​നു​ഷ്യ​നും ര​ക്ഷ​നേ​ടാ​ൻ പു​തി​യ ക​ണ്ടു​പി​ടു​ത്തവു​മാ​യി മോ​ഹ​ൻ​കു​മാ​ർ. ഇ​ട​ക്കു​ർ​ശി അ​ജി​ത് എ​ൻ​ജി​നീ​യ​റിം​ഗ് ഉ​ട​മ​യാ​ണ് മോ​ഹ​ൻ​കു​മാ​ർ.

കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ചി​ല​പ്പോ​ഴൊ​ക്കെ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന​തും കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തു​മെ​ല്ലാം ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളാ​കു​ന്പോ​ൾ ഇ​ത് ത​ട​യാ​ൻ​വേ​ണ്ടി സ്വീ​ക​രി​ക്കാ​വു​ന്ന പ്രാ​യോ​ഗി​ക​മാ​ർ​ഗ​മാ​ണ് മോ​ഹ​ൻ​കു​മാ​ർ വി​ക​സി​പ്പി​ച്ച​ത്.

കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കൃ​ഷി​സ്ഥ​ല​ത്തേ​യ്ക്കു വ​രു​ന്പോ​ൾ ലൈ​റ്റ് തെ​ളി​യു​ക​യും അ​ലാ​റം കേ​ൾ​പ്പി​ക്കു​ന്ന​തു​മാ​ണ് ഉ​പ​ക​ര​ണം. ചെ​റി​യ ബാ​റ്റ​റി​യി​ൽ ഇ​ത് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വും.

ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ക​ന്പി​ക​ളി​ൽ സ്പ​ർ​ശി​ച്ചാ​ൽ ഷോ​ക്കോ മ​റ്റു അ​പ​ക​ട​ങ്ങ​ളോ ഉ​ണ്ടാ​കി​ല്ല,വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ധാ​ന ഭീ​ഷ​ണി​യാ​ണ്.

വി​ള​ക​ൾ ന​ശി​പ്പി​ച്ച് ക​ർ​ഷ​ക​രെ ന​ഷ്ട​ത്തി​ലാ​ക്കു​ന്ന ഈ ​ആ​ക്ര​മ​ണ​ത്തി​നു​ള്ള പ​രി​ഹാ​ര​വു​മാ​യാ​ണ് മു​ന്പും ധാ​രാ​ളം ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള മോ​ഹ​ൻ​കു​മാ​ർ ഈ ​ഉ​പ​ക​ര​ണം നി​ർ​മി​ച്ച​ത്. ക​രി​ന്പ മൂ​ന്നേ​ക്ക​റി​ൽ ഇ​തി​ന്‍റെ പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ, ചു​ള്ളി​യാം​കു​ളം ഇ​ട​വ​ക​വി​കാ​രി ഫാ. ​ജോ​ബി മേ​ലാ​മു​റി, പി.​ജി.​വ​ത്സ​ൻ, രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കു​ര​ങ്ങു​ക​ളു​ടെ ശ​ല്യം ഇ​ല്ലാ​താ​ക്കാ​നു​ള്ള പു​തി​യ പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ മോ​ഹ​ൻ​കു​മാ​ർ.

Related posts

Leave a Comment