പത്തനംതിട്ട: ആംബുലന്‍സില്‍ ക്രൂരപീഡനത്തിനിരയായ പത്തൊമ്പതുകാരിയുടെ വിശദമൊഴി ഉടന്‍ രേഖപ്പെടുത്തും. കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്.
സൈക്യാട്രിക് വിഭാഗം ഡോക്ടര്‍മാരുടെ അനുവാദത്തോടെയാകും ഇനി പോലീസ് മൊഴിയെടുക്കുന്നത്..
അതിക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടുവരുമ്പോള്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ആറന്മുളയ്ക്കു സമീപം ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരപീഡനത്തിനിരയാക്കിയത്.
ഞായറാഴ്ച രാവിലെ വനിതാ പോലീസ് സംഘം പെണ്‍കുട്ടിയോടു മൊബൈല്‍ സംസാരിച്ച് പ്രാഥമിക മൊഴി എടുത്തിരുന്നു. പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.