കാഞ്ഞിരപ്പള്ളി: പോലീസുകാരന്റെ സ്്കൂട്ടർ മോഷ്്ടിച്ച കേസിൽ പോലീസ് പിടികൂടിയ തീവെട്ടി ബാബുവിനെ ഉടൻ കാഞ്ഞിരപ്പള്ളിയിൽ എത്തിക്കും.
കഴിഞ്ഞ 27നാണ്് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ സ്കൂട്ടർ മോഷ്ടിച്ചത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം പുത്തൻകുളം നന്ദുഭവനിൽ ബാബു(61) എന്ന തീവെട്ടി ബാബു പിടിയിലായത്.
തലയോലപ്പറന്പിൽ നിന്നും മോഷ്്ടിച്ച ബൈക്കിൽ കറങ്ങുന്നതിനിടയിലാണ് തീവെട്ടി ബാബു ആറ്റിങ്ങൽ പോലീസിന്റെ പിടിയിലാകുന്നത്. ഇഷ്ടപ്പെട്ട സ്കൂട്ടറും ബൈക്കും എവിടെ കണ്ടാലും ഉടൻ തന്നെ പൊക്കുകയാണ് തീവെട്ടി ബാബുവിന്റെ അനേകം ദുസ്വഭാവങ്ങളിൽ ഒന്ന്.
മോഷ്ടിച്ച ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ചു മടുക്കുന്പോൾ പൊളിച്ചു വില്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും. അതിനുശേഷം അടുത്ത ബൈക്ക് മോഷ്്ടിച്ചായിരിക്കും പിന്നീടുള്ള കറക്കം.
ഇയാൾ പ്രധാനമായും ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ബൈക്കുകൾ മോഷ്്ടിക്കുന്നത്. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് വീടുകളും കടകളും കണ്ടുവച്ചശേഷം രാത്രിയിൽ മോഷണം നടത്തും.
മോഷണക്കേസിൽ പോലീസ് പിടിയിലായി ജയിലിൽ കഴിഞ്ഞശേഷം വീണ്ടും പുറത്തിറങ്ങി പുതിയ മോഷണം നടത്തി ജയിലിലെത്തും. സംസ്ഥാനത്താകെ നൂറിലധികം മോഷണ കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം കല്ലന്പലത്ത് വീടു കുത്തി തുറന്നു മോഷണം നടത്തുന്നതിനിടയിൽ ഇയാളെയും കൂട്ടാളിയായ കൊട്ടാരം ബാബുവിനെയും പോലീസ് പിടികൂടിയിരുന്നു.
ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്നും ഇയാളും മറ്റൊരു മോഷണക്കേസ് പ്രതിയായ മാക്കാൻ വിഷ്ണുവും രക്ഷപ്പെട്ടിരുന്നു. ഇയാളോടൊപ്പം തടവ് ചാടിയ വിഷ്ണുവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
തടവിൽ നിന്നും രക്ഷപ്പെട്ടശേഷം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിയാണ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് കുമാറിന്റെ സ്കൂട്ടർ മോഷ്ടിച്ചത്. ഈ സ്കൂട്ടറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ കട കുത്തി തുറന്നു മോഷണം നടത്തിയതും വീട് കുത്തി തുറന്നതും ഇയാളാണെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.