കുട്ടികളെ ആദ്യം വലയിലാക്കും, പിന്നീട് കീഴ്‌പ്പെടുത്തും; ഉപയോഗിച്ച ശേഷം കൊന്നുതള്ളും; ഇയാനും മിരയും ചെയ്തത് ആരും ചെയ്യാത്ത കാര്യങ്ങള്‍…

ഇ​യാ​നൊ​രു തി​ക​ഞ്ഞ ക്രി​മി​ന​ലാ​യി​രു​ന്നു. ന​ല്ല മ​ദ്യ​പാ​നി. ലോ​കം​ക​ണ്ട ഏ​റ്റ​വും ക്രൂ​ര​നാ​യ ഭ​ര​ണാ​ധി​കാ​രി ഹി​റ്റ്ല​റെ ആ​രാ​ധി​ക്കു​ന്ന​വ​ൻ. ഹി​റ്റ്ല​റി​ന്‍റെ ആ​ത്മ​ക​ഥ​യാ​യ മെ​യി​ൻ കാ​ഫ് പ​ല​വ​ട്ടം വാ​യി​ച്ചു മ​ന​പ്പാ​ഠ​മാ​ക്കി​യ​വ​ൻ.

ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ൻ. ക​വ​ർ​ച്ച ന​ട​ത്തി പ​ണം അ​പ​ഹ​രി​ക്കു​ന്ന​വ​ൻ. കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത് ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന​വ​ൻ… ഇ​ങ്ങ​നെ ഏ​തു കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും പോ​രി​നോ​ടൊ​പ്പം ഇ​യാ​ന്‍റെ പേ​രു ചേ​ർ​ത്തു​വ​യ്ക്കാം.

ഇ​ങ്ങ​നെ​യു​ള്ള​വ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ പെ​ൺ​കു​ട്ടി​യു​ടെ കാ​ര്യം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. ഇ​യാ​ന്‍റെ രീ​തി​ക​ൾ മി​ര​യെ​യും സ്വാ​ധീ​നി​ച്ചു തു​ട​ങ്ങി. പ​ടി​പ​ടി​യാ​യി അ​വ​ളും ഇ​യാ​ന്‍റെ ക്രി​മി​ന​ൽ പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്നു. ക​വ​ർ​ച്ച തു​ട​ങ്ങി. അ​തു​വ​ഴി പ​ണ​മു​ണ്ടാ​ക്കി.

ഇ​ര​ക​ൾ കു​ട്ടി​ക​ൾ

കൊ​ടും​ക്രി​മി​ന​ലാ​യ ഇ​യാ​ൻ ബ്രാ​ൻ​ഡി ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ൾ​ക്ക് അ​ടി​മ​യാ​യി​രു​ന്നു. ഇ​യാ​നോ​ടൊ​പ്പം കൂ​ടി​യ​തോ​ടെ മി​ര​യും ഇ​ത്ത​രം അ​ധാ​ർ​മി​ക താ​ത്പ​ര്യ​ങ്ങ​ളു​ടെ ലോ​ക​ത്തേ​ക്കു ചു​വ​ടു​വ​ച്ചു. കു​ട്ടി​ക​ളും കൗ​മാ​ര​ക്കാ​രു​മാ​യി​രു​ന്നു ഇ​വ​രു​ടെ​യും മു​ഖ്യ ഇ​ര​ക​ൾ.

കു​ട്ടി​ക​ളെ ത​ട്ടി​യെ​ടു​ത്ത് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ഇ​രു​വ​രും ആ​ന​ന്ദം ക​ണ്ടെ​ത്തി. കു​ട്ടി​ക​ളെ ത​ട​വി​ലാ​ക്കി ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച ശേ​ഷം അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​ണ് ഇ​വ​ർ പി​ന്തു​ട​ർ​ന്നി​രു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ഇ​വ​ർ അ​ഞ്ചു കു​ട്ടി​ക​ളെ ത​ട്ടി​യെ​ടു​ത്ത് ക്രൂ​ര​മാ​യി ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി.

ആ​ദ്യ ഇ​ര

1963 ജൂ​ലൈ​യി​ൽ പ​തി​നാ​റു​കാ​രി​യാ​യ പോ​ളി​ൻ റീ​ഡ് ആ​ണ് ഇ​വ​രു​ടെ ആ​ദ്യ ഇ​ര​യാ​യി മാ​റി​യ​ത്. ബ്രാ​ൻ​ഡി മി​ര​യു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ളി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. പി​ന്നീ​ടു ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി.

നാ​ലു മാ​സ​ത്തി​നു ശേ​ഷം, 12 വ​യ​സു​കാ​ര​നാ​യ ജോ​ൺ കി​ൽ​ബ്രൈ​ഡി​നെ സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. 1964 ജൂ​ണി​ൽ 12 വ​യ​സു​കാ​ര​നാ​യ കീ​ത്ത് ബെ​ന്ന​റ്റി​നെ ത​ട്ടി​യെ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി.

പി​ന്നീ​ട് പ​ത്തു വ​യ​സു​ള്ള ലെ​സ്‌‌​ലി ആ​ൻ ഡൗ​നി ഒ​രു പ്രാ​ദേ​ശി​ക മേ​ള​യി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യി. കു​ട്ടി​ക​ൾ അ​പ്ര​ത്യ​ക്ഷ​രാ​കു​ന്പോ​ഴും അ​തി​നു പി​ന്നി​ൽ ഇ​വ​രാ​ണെ​ന്നു​ള്ള​ത് ആ​രും തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല.
പി​ടി​വീ​ഴു​ന്നു

എ​ന്നാ​ൽ, 1965ൽ ​ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ഒ​രു സം​ഭ​വം വ​ഴി​ത്തി​രി​വാ​യി. ഇ​വ​രു​ടെ അ​ഞ്ചാ​മ​ത് ഇ​ര​യാ​യ 17കാ​ര​ൻ എ​ഡ്വേ​ർ​ഡ് സ്മി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തു മി​ര​യു​ടെ ക​സി​ൻ ഡേ​വി​ഡ് സ്മി​ത്ത് അ​വി​ചാ​രി​ത​മാ​യി കാ​ണാ​നി​ട​യാ​യി. ഇ​തോ​ടെ ബ്രാ​ഡി​യും മി​ര​യും ന​ട​ത്തി​യ കു​ട്ടി​ക്കൊ​ല​ക​ളു​ടെ സ്മി​ത്ത് പോ​ലീ​സി​ന് ഈ ​കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രം ന​ൽ​കി.

പി​ന്നീ​ടു പോ​ലീ​സ് ബ്രാ​ഡി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​റ്റു കൊ​ല​പാ​ത​ക ര​ഹ​സ്യ​ങ്ങ​ളും മി​ര​യു​ടെ പ​ങ്കാ​ളി​ത്ത​വു​മെ​ല്ലാം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ഇ​വ​രു​ടെ ഇ​ര​ക​ളെ​ല്ലാം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ആ‍​യി​രു​ന്നു. ഈ ​കൊ​ല​പാ​ത​ക​ങ്ങ​ളെ​ല്ലാം മൂ​ർ​സ് കൊ​ല​പാ​ത​കം എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

കീ​ത്തി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല

അ​ഞ്ച് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ​തി​ല്‍ നാ​ലു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​പ്പോ​ള്‍ 12കാ​ര​നാ​യ കീ​ത്ത് ബെ​ന്നെ​റ്റി​ന്‍റെ മൃ​ത​ശ​രീ​രം എ​വി​ടെ​യെ​ന്ന് ഇ​യാ​നോ മി​ര​യോ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. ഈ ​സം​ശ​യ​ങ്ങ​ള്‍ പു​റ​ത്തു​പ‍​റ​യാ​തെ​യാ​ണ് ഇ​യാ​നും മി​ര​യും ഈ ​ഭൂ​മി​യി​ൽ​നി​ന്നു മ​ൺ​മ​റ​ഞ്ഞ​തും.

1964ല്‍ ​മു​ത്ത​ശ്ശി​യു​ടെ വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കീ​ത്തി​നെ സ്വാ​ധീ​നി​ച്ചു കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു പോ​യ​തു മി​ര​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​നെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല.

മ​ക​ന്‍റെ മൃ​ത​ശ​രീ​രം ക​ണ്ടെ​ത്താ​നു​ള്ള കീ​ത്തി​ന്‍റെ അ​മ്മ​യു​ടെ അ​ന്വേ​ഷ​ണം 2012ല്‍ ​അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​യാ​നും മി​ര​യും ചെ​യ്തു കൂ​ട്ടി​യ ക്രൂ​ര​ത​ക​ള്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ​യാ​ണ് ബാ​ധി​ച്ച​ത്. കു​ട്ടി​ക​ളെ പു​റ​ത്തു ക​ളി​ക്കാ​ന്‍ വി​ടാ​ന്‍ പോ​ലും വീ​ട്ടു​കാ​ർ അ​ക്കാ​ല​ത്തു ഭ​യ​ന്നി​രു​ന്നു.

വി​ചാ​ര​ണ​വും ത​ട​വും

1966ൽ ​വി​ചാ​ര​ണ നേ​രി​ട്ട അ​ഞ്ച് കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ മൂ​ന്നു കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ബ്രാ​ഡി കു​റ്റ​ക്കാ​ര​നാ​ണെ​ന്നും ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ മി​ര കു​റ്റ​ക്കാ​രി​യാ​ണെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ഇ​രു​വ​ർ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ഒ​രി​ക്ക​ലും ജ​യി​ലി​ൽ​നി​ന്നു പു​റ​ത്തു​പോ​കാ​ൻ ഇ​യാ​ൻ ബ്രാ​ഡി ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, മി​ര അ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല. ത​ന്നെ മോ​ച​നം​തേ​ടി പ​ല​വ​ട്ടം ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പ​ല​ത​വ​ണ പ​രോ​ളി​ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും മി​ര​യു​ടെ അ​പേ​ക്ഷ​ക​ളെ​ല്ലാം നി​ര​സി​ക്ക​പ്പെ​ട്ടു.

1970ൽ ​മി​ര ബ്രാ​ഡി​യു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​ങ്ങ​ളും വി​ച്ഛേ​ദി​ച്ചു. ഇ​യാ​ൻ ബ്രാ​ഡി​യു​ടെ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് താ​ൻ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​തെ​ന്നു മി​ര പി​ന്നീ​ടു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​തു വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

ബ്രാ​ഡി എ​ന്നെ ശ​രി​ക്കും ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്തു. അ​വ​നി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യാ​ത്ത വി​ധം അ​വ​നെ​ന്നെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ള​ർ​ത്തി​യി​രു​ന്നു – മി​ര പ​റ​ഞ്ഞു.

ഒ​ടു​വി​ൽ ന​ര​ക​ത്തി​ലേ​ക്ക്

ഏ​റെ​ക്കാ​ല​ത്തെ ജ​യി​ൽ​വാ​സം ബ്രാ​ഡി​യെ​യും മി​ര​യെ​യും രോ​ഗ​ബാ​ധി​ത​രാ​ക്കി. ഒ​രി​ക്ക​ൽ​പോ​ലും ജ​യി​ലി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ ഇ​രു​വ​ർ​ക്കു​മാ​യി​ല്ല.

2002ൽ ​അ​റു​പ​താ​മ​ത്തെ വ​യ​സി​ൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ജ​യി​ലി​ൽ ലോ​കം ക​ണ്ട ക്രൂ​ര​യാ​യ സ്ത്രീ​ക​ളി​ലൊ​രാ​ളാ​യ മി​ര ഹൈ​ന്ദ്‌‌​ലി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 2017ൽ ​എ​ഴു​പ​ത്തി​യൊ​മ്പ​താം വ​യ​സി​ലാ​ണ് ഇ​യാ​ൻ ബ്രാ​ഡി മ​രി​ച്ച​ത്.

മ​രി​ക്കു​ന്ന​തു​വ​രെ താ​ൻ ചെ​യ്ത തെ​റ്റു​ക​ളി​ൽ ബ്രാ​ഡി പ​ശ്ചാ​ത്ത​പി​ച്ചു ക​ണ്ടി​ട്ടി​ല്ല. ഒ​രു അ​ജ്ഞാ​ത വ്യ​ക്തി മി​ര​യു​ടെ ശ​വ​പ്പെ​ട്ടി​യി​ൽ ഒ​രു കു​റി​പ്പ് പി​ൻ ചെ​യ്തു. അ​തി​ൽ ഇ​പ്ര​കാ​രം എ​ഴു​തി​യി​രു​ന്നു. ന​ര​ക​ത്തി​ലേ​ക്ക് അ‍​യ​യ്ക്കു​ക.

Related posts

Leave a Comment