“വ​ള​വി​ലെ’ സി​ഗ്‌​ന​ല്‍  പാ​ലാ​രി​വ​ട്ട​ത്ത് യാ​ത്ര​ക്കാ​രെ കു​ഴ​ക്കുന്നു;  വാഹന യാത്രക്കാർക്ക് അധികാരികളോട് പറ‍യാനുള്ളത്….


കൊ​ച്ചി: പാ​ലാ​രി​വ​ട്ടം എ​സ്എ​ന്‍ ജം​ഗ്ഷ​നി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള പു​തി​യ സി​ഗ്‌​ന​ല്‍ സം​വി​ധാ​നം വാ​ഹ​ന യാ​ത്രി​ക​രെ കു​ഴ​യ്ക്കു​ന്നു. ക​ലൂ​ര്‍ സ്റ്റേ​ഡി​യം ഭാ​ഗ​ത്തു​നി​ന്നും പാ​ലാ​രി​വ​ട്ട​ത്തേ​യ്ക്ക് എ​ത്തു​ന്ന എ​സ്എ​ന്‍ ജം​ഗ്ഷ​നി​ല്‍ മെ​ട്രോ തൂ​ണു​ക​ളോ​ട് ചേ​ര്‍​ന്നു സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​മാ​ണ് ഇ​പ്പോ​ള്‍ വാ​ഹ​ന യാ​ത്ര​ക്കാ​രെ പ്ര​ശ്ന​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

വ​ള​വി​ല്‍ ഉ​യ​ര​ത്തി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​ഗ്‌​ന​ല്‍ പ​ല​പ്പോ​ലും കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന​താ​ണു വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ പ്ര​ധാ​ന പ​രാ​തി. കൂ​ടാ​തെ റോ​ഡി​ന് ചെ​റി​യ വ​ള​വി​ലു​ള്ള ഭാ​ഗ​ത്ത് സി​ഗ്‌​ന​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും യാ​ത്ര​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​യ​വ് വ​ന്ന​തോ​ടെ പ്ര​തി​ദി​നം നി​ര​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് സി​ഗ്‌​ന​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തു ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ക​ലൂ​രി​ല്‍​നി​ന്നു​മെ​ത്തി കാ​ക്ക​നാ​ട്ടേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ സി​ഗ്‌​ന​ല്‍ കാ​ത്ത് കി​ട​ക്കു​മ്പോ​ള്‍ ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു പോ​കാ​ന്‍ മ​തി​യാ​യ സ്ഥ​ലം ഇ​ല്ലാ​ത്ത​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു വ​ഴി​യൊ​രു​ക്കു​ന്നു.

മെ​ട്രോ​യു​ടെ വ​ലി​യ തൂ​ണു​ക​ള്‍ മൂ​ലം സി​ഗ്‌​ന​ല്‍ കാ​ണാ​തെ വാ​ഹ​ന​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി ക​ട​ന്നു പോ​കു​ന്ന അ​വ​സ്ഥ​യും ഇ​വി​ടെ​യു​ണ്ട്. സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് പോ​ലീ​സ് നി​ര​ന്ത​രം ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

സി​ഗ്‌​ന​ലി​ന്‍റെ ഇ​ട​ത് വ​ശ​ത്തു​കൂ​ടി യ​ഥേ​ഷ്ടം വാ​ഹ​ന​ങ്ങ​ള്‍​ക്കു ക​ട​ന്നു പോ​കാ​ന്‍ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ നി​ര​തെ​റ്റി എ​ത്തു​ന്ന​തും മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കു ക​ട​ന്നു പോ​കു​ന്ന​തി​നു ത​ട​സം സൃ​ഷി​ടി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment