അപകടങ്ങൾ കണ്ടു മടുത്തു;  മഴപെയ്ത് കുഴികൾ നിറയുന്നതു മൂലം അപകടങ്ങൾ പതിവാകുന്നു; റോ​ഡി​ലെ കു​ഴി​യ​ട​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ

കാ​ഞ്ഞി​ര​മ​റ്റം: യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യ റോ​ഡി​ലെ കു​ഴി​യ​ട​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ. ത​ല​യോ​ല​പ്പ​റ​മ്പ്-​മു​ള​ന്തു​രു​ത്തി റൂ​ട്ടി​ൽ കാ​ഞ്ഞി​ര​മ​റ്റം മു​സ്ലിം പ​ള്ളി​ക്കു സ​മീ​പ​മാ​ണ് റോ​ഡി​ലെ കു​ഴി വി​ല്ല​നാ​യി​രു​ന്ന​ത്.

മ​ഴ പെ​യ്താ​ൽ വെ​ള്ളം നി​റ​യു​ന്ന കു​ഴി​യു​ടെ ആ​ഴം മ​ന​സി​ലാ​ക്കാ​നാ​വാ​ത്ത ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ടു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​യി​രു​ന്നു.

വ​ള​വി​ലു​ള്ള കു​ഴി ഒ​ഴി​വാ​ക്കാ​ൻ മി​ല്ലു​ങ്ക​ൽ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തും അ​പ​ക​ട​ക​ര​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തൊ​ട്ട​ടു​ത്തു ത​ന്നെ​യു​ള്ള ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് കു​ഴി അ​ട​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത്.

കു​ഴി​യി​ലെ കോ​ൺ​ക്രീ​റ്റ് സെ​റ്റാ​കു​ന്ന​തു​വ​രെ മു​ന്ന​റി​യി​പ്പു ന​ൽ​കാ​ൻ അ​ട​യാ​ള​വും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment