വീ​ട്ട​മ്മ​യി​ൽ​നി​ന്നു അ​ധോ​ലോ​ക​നാ​യി​ക! ഇ​ന്ത്യ​ൻ ക്രി​മി​ന​ലു​ക​ളു​ടെ ത​ല​തൊ​ട്ട​മ്മ എ​ന്ന വി​ളി​പ്പേ​ര് കി​ട്ടി​യ വ​നി​ത; സ​ന്തോ​ക് ബെ​ൻ ജ​ഡേ​ജയുടെ ജീവിതത്തിലൂടെ…

ഇ​ന്ത്യ​ൻ ക്രി​മി​ന​ലു​ക​ളു​ടെ ത​ല​തൊ​ട്ട​മ്മ എ​ന്ന വി​ളി​പ്പേ​ര് കി​ട്ടി​യ വ​നി​ത​യാ​ണ് സ​ന്തോ​ക് ബെ​ൻ ജ​ഡേ​ജ. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ​ഴി​യി​ലൂ​ടെ കൂ​സ​ലി​ല്ലാ​തെ സ​ഞ്ച​രി​ച്ച​താ​ണ് ഇ​വ​ർ​ക്കു​മേ​ൽ ഈ ​പേ​രു വീ​ഴാ​ൻ കാ​ര​ണം.

സ്ത്രീ ​എ​ന്നു​ള്ള പ​രി​മി​ത​ക​ൾ​ക്കൊ​ന്നും ഇ​ട​മി​ല്ലാ​ത്ത രീ​തി​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ അ​മ​രം പി​ടി​ച്ചു​കൊ​ണ്ടാ​ണ് സ​ന്തോ​ഷ് ബെ​ൻ ജ​ഡേ​ജ നാ​ടി​നെ വി​റ​പ്പി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ദ​ർ, സൗ​രാ​ഷ്‌‌​ട്ര മേ​ഖ​ല​ക​ൾ ആ​യി​രു​ന്നു സ​ന്തോ​ക് ബെ​ന്നി​ന്‍റെ വി​ള​യാ​ട്ട മേ​ഖ​ല.

നാ​ടു​വി​റ​പ്പി​ക്കു​ന്ന ക്രി​മി​ന​ൽ ആ​യി​രു​ന്നി​ട്ടും പി​ന്നീ​ട് രാ​ഷ്‌​ട്രീ​യ​ത്തി​ൽ എ​ത്താ​നും ജ​ന​പ്ര​തി​നി​ധി​യാ​കാ​നും ഇ​വ​ർ​ക്കും ക​ഴി​ഞ്ഞു. കൊ​ടും​കൊ​ള്ള​ക്കാ​രാ​യി​രു​ന്ന ഫൂ​ല​ൻ ദേ​വി​യും സീ​മ പ​രി​ഹാ​റും രാ​ഷ്‌​ട്രീ​യ​ത്തി​ൽ വ​ന്നു തി​ള​ങ്ങി​തു​പോ​ലെ ഈ ​ഗു​ണ്ടാ​നേ​താ​വും ഒ​രു കൈ ​പ​യ​റ്റി.

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ലോ​ക​ത്തു​നി​ന്നു രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കു ക​യ​റു​ക​യെ​ന്ന​ത് ഇ​ന്ത്യ​യി​ൽ പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ലാ​താ​യി മാ​റി​യി​ട്ടു​ണ്ട്.

ഗു​ണ്ടാ ഭ​ർ​ത്താ​വ്!

മ​ഹേ​ർ സ​മു​ദാ​യ നേ​താ​വ് സ​ർ​മാ​ൻ മു​ഞ്ജ​യാ​ണ് സ​ന്തോ​ക് ബെ​ന്നി​ന്‍റെ ഭ​ർ​ത്താ​വ്. പോ​ർ​ബ​ന്ദ​റി​ലെ മ​ഹാ​റാ​ന മി​ല്ലി​ലെ ഒ​രു സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു സ​ർ​മാ​ൻ. ഇ​വ​രു​ടെ മി​ല്ലി​ൽ ന​ട​ന്ന പ​ണി​മു​ട​ക്ക് ഇ​യാ​ളു​ടെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യി.

ഈ ​പ​ണി​മു​ട​ക്ക് ത​ക​ർ​ക്കാ​ൻ മി​ൽ ഉ​ട​മ ശ്ര​മി​ക്കു​ക​യും ഇ​തി​നാ​യി പ്രാ​ദേ​ശി​ക ഗു​ണ്ടാ​നേ​താ​വ് ദേ​വു വാ​ഗ​റി​നെ ഉ​ട​മ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ​ണി​മു​ട​ക്കി​യ തൊ​ഴി​ലാ​ളി​ക​ളും ദേ​വു വാ​ഗ​റി​ന്‍റെ ഗു​ണ്ട​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്നു. ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ സ​ർ​മാ​ൻ ദേ​വി വാ​ഗ​റി​നെ കൊ​ല​പ്പെ​ടു​ത്തി. ഇ​തോ​ടെ സ​ർ​മാ​നൊ​രു വീ​ര പ​രി​വേ​ഷം മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വ​ന്നു.

വൈ​കാ​തെ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദം മൂ​ലം സ​ർ​മാ​നൊ​രു ഗു​ണ്ടാ നേ​താ​വാ​യി മാ​റി. തൊ​ഴി​ലാ​ളു​ടെ ഇ​ട​യി​ൽ ല​ഭി​ച്ച വീ​ര​പ​രി​വേ​ഷം ത​ല​യ്ക്കു​പി​ടി​ച്ച​തോ​ടെ ഇ​യാ​ൾ സ്വ​യം ഗു​ണ്ടാ നേ​താ​വാ​യി മാ​റു​ക​യാ​യി​രു​ന്നു എ​ന്നു​പ​റ​യാം.

തോ​ക്കി​ൽ തീ​ർ​ന്നു

എ​ന്നാ​ൽ, കു​റേ​ക്കാ​ലം ത​ല്ലും അ​ടി​പി​ടി​യു​മാ​യി ന​ട​ന്ന സ​ർ​മാ​നു പി​ന്നീ​ടു മ​ന​സ്താ​പം ഉ​ണ്ടാ​യി. അ​ടി​പി​ടി​യും ഗു​ണ്ടാ​പ്ര​വ​ർ​ത്ത​ന​വും എ​ല്ലാം നി​ർ​ത്തി നേ​രാ​യ വ​ഴി​യി​ൽ പോ​കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. പ​ക്ഷേ, ഇ​തി​ന​കം ഇ​ഷ്ടം പോ​ലെ ശ​ത്രു​ക്ക​ളെ സ​ന്പാ​ദി​ച്ചി​രു​ന്ന സ​ർ​മാ​ന് അ​തു സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്നു.

ശ​ത്രു​ക്ക​ൾ അ​യാ​ളു​ടെ പി​ന്നാ​ലെ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ഗു​ണ്ടാ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തോ​ടെ അ​യാ​ളെ വ​ക​വ​രു​ത്താ​ൻ എ​ളു​പ്പ​മാ​ണെ​ന്ന് അ​വ​ർ മ​ന​സി​ലാ​ക്കി. അ​വ​സ​രം പാ​ർ​ത്ത് എ​തി​രാ​ളി​ക​ൾ കാ​ത്തി​രു​ന്നു. അ​ങ്ങ​നെ 1986 ഡി​സം​ബ​റി​ൽ പ​ക മ​ന​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ല കേ​ശ​വ് എ​ന്ന ഗു​ണ്ടാ​നേ​താ​വ് സ​ർ​മാ​ൻ മു​ഞ്ജ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.

സ​ന്തോ​ക് ബെ​ൻ ക​ള​ത്തി​ലേ​ക്ക്

ഭ​ർ​ത്താ​വ് കൊ​ല്ല​പ്പെ​ടു​ന്ന​തു വ​രെ സ​ന്തോ​ക് ബെ​ൻ സാ​ധാ​ര​ണ ഒ​രു വീ​ട്ട​മ്മ ആ​യി​രു​ന്നു. എ​ന്നാ​ൽ, ഭ​ർ​ത്താ​വി​ന്‍റെ കൊ​ല​യ്ക്കു ശേ​ഷം സ​ന്തോ​ക് ബെ​ന്നി​ൽ പ്ര​തി​കാ​രാ​ഗ്നി നി​റ​ഞ്ഞു. മ​ര്യാ​ദ​യ്ക്കു ജീ​വി​ക്കാ​ൻ തു​ട​ങ്ങി​യ ത​ന്‍റെ ഭ​ർ​ത്താ​വി​നെ വ​ക​വ​രു​ത്തി​യ​വ​രെ വെ​റു​തെ വി​ടാ​ൻ ത​യാ​റ​ല്ലെ​ന്ന് അ​വ​ർ തീ​രു​മാ​നി​ച്ചു.

ഭ​ർ​ത്താ​വ് തീ​റ്റി​പ്പോ​റ്റി​യ ഗു​ണ്ടാ​സം​ഘ​വും അ​വ​രു​ടെ ആ​ജ്ഞ അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​യി രം​ഗ​ത്തു​വ​ന്നു. ഇ​തോ​ടെ എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് സ​ന്തോ​ക് ബെ​ൻ ഭ​ർ​ത്താ​വി​ന്‍റെ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്തു.

പ​ല​ർ​ക്കും അ​വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നു ഈ ​കാ​ഴ്ച. ഒ​രു പെ​ണ്ണ്, അ​തും ഒ​രു വീ​ട്ട​മ്മ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ത​ലൈ​വി ആ​വു​ക. ഇ​തു എ​ടു​ത്തു ചാ​ട്ട​മാ​ണെ​ന്നു​വ​രെ പ​ല​രും ക​രു​തി. എ​ന്നാ​ൽ, സ​ന്തോ​ക് ബെ​ൻ എ​ന്ന അ​ധോ​ലോ​ക നാ​യി​ക​യു​ടെ വ​ള​ർ​ച്ച അ​വി​ടെ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

(തു​ട​രും)

Related posts

Leave a Comment