മ​ന്ത്രി ജ​ലീ​ൽ വിഷമവൃത്തത്തിൽ! പ്രതിഷേധം വ്യാപകം; രാ​ജി​യില്ലെന്ന്‌ സി​പി​എം; പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ​​പ്പെ​​ട്ട സ​​​മ​​​ര​​​ക്കാ​​​ർ പോ​​​ലീ​​​സു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ഫോ​​​ഴ്സ് മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ചോ​​​ദ്യംചെ​​​യ്ത മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തു വ​​​ൻ ​​​പ്ര​​​തി​​​ഷേ​​​ധം.

പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ​​പ്പെ​​ട്ട സ​​​മ​​​ര​​​ക്കാ​​​ർ പോ​​​ലീ​​​സു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി. ഇ​​​തി​​​നി​​​ടെ, ജ​​​ലീ​​​ലി​​​നു പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ​​​യു​​​മാ​​​യി സി​​​പി​​​എം രം​​​ഗ​​​ത്തെ​​​ത്തി.

ജ​​​ലീ​​​ലി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യം പാ​​​ർ​​​ട്ടി ത​​​ള്ളി. ജ​​​ലീ​​​ലി​​​നെ​​​തി​​​രേ​​​യു​​​ള്ള നീ​​​ക്ക​​​ത്തെ രാ​​​ഷ്‌ട്രീയ​​​പ്രേ​​​രി​​​ത​​​മെ​​​ന്നാ​​​ണു സി​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ന​​​ട​​​ത്തിവ​​​ന്ന അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് മു​​​ന്പു പ​​​ല ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ആ​​​ദ്യ​​​മാ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ പാ​​​ർ​​​ട്ടി വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്. മാ​​​ത്ര​​​മ​​​ല്ല, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് ബി​​​ജെ​​​പി​​​യു​​​ടെ ബി ​​​ടീ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു എ​​​ന്നും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഒ​​​രു കു​​​റ്റ​​​വും ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു ബോ​​​ധ്യ​​​മു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് ഏ​​​ത് ഏ​​​ജ​​​ൻ​​​സി​​​യും അ​​​ന്വേ​​​ഷി​​​ക്ക​​​ട്ടെ എ​​​ന്നു തു​​​ട​​​ക്കം മു​​​ത​​​ൽ പ​​​റ​​​ഞ്ഞു വ​​​ന്ന​​​ത്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ നി​​​ര​​​വ​​​ധി കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യും കേ​​​സെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി, അ​​​ന്നു കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​യെ ബി​​​ജെ​​​പി രാഷ്‌ട്രീ​​​യ​​​ പ​​​ക​​​പോ​​​ക്ക​​​ലി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു എ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യ കാ​​​ര്യ​​​വും പാ​​​ർ​​​ട്ടി ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു. നി​​​ഷ്പ​​​ക്ഷ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി യ​​​ഥാ​​​ർ​​​ഥ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ പു​​​റ​​​ത്തു കൊ​​​ണ്ടുവ​​​ര​​​ണ​​​മെ​​​ന്നും പാ​​​ർ​​​ട്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ന്ത്രി​​​മാ​​​രാ​​​യ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നും എം.​​​എം. മ​​​ണി​​​യും ജ​​​ലീ​​​ലി​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്നു. എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ജ​​​ലീ​​​ലി​​​നോ​​​ടു വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞ​​​തു വ​​​ലി​​​യ വി​​​വാ​​​ദ​​​മാ​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​തേ​​​സ​​​മ​​​യം ജ​​​ലീ​​​ൽ സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നി​​​ലേ​​​ക്ക് സം​​​ശ​​​യ​​​ത്തി​​​ന്‍റെ വി​​​ര​​​ൽ ചൂ​​​ണ്ടു​​​ക​​​യാ​​​ണു പ്ര​​​തി​​​പ​​​ക്ഷം. പി​​​ണ​​​റാ​​​യി​​​ക്കു ജ​​​ലീ​​​ലി​​​നെ ഭ​​​യ​​​മാ​​​ണോ എ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ചോ​​​ദി​​​ച്ചു.

ജ​​​ലീ​​​ലി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​ങ്കു​​​ള്ള​​​തുകൊ​​​ണ്ടാ​​​ണ് ജ​​​ലീ​​​ലി​​​നെ സം​​​ര​​​ക്ഷി​​​ച്ചു നി​​​ർ​​​ത്തു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

സ​​​മ​​​രം ശ​​​ക്ത​​​മാ​​​യി മു​​​ന്നോ​​​ട്ടു കൊ​​​ണ്ടുപോ​​​കാ​​​നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെത​​​ന്നെ ഒ​​​ട്ടു മി​​​ക്ക ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും യു​​​വ​​​ജ​​​ന സം​​​ഘ​​​ടനകളുൾപ്പെടെ സ​​​മ​​​രം തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും വൈ​​​കു​​​ന്നേ​​​രം വ​​​രെ പ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​വും സം​​​ഘ​​​ർ​​​ഷ​​​വും നീ​​​ണ്ടുനി​​​ന്നു. പ​​​ല സ്ഥ​​​ല​​​ത്തും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പി​​​രി​​​ച്ചു വി​​​ടാ​​​ൻ പോ​​​ലീ​​​സ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തു​​​ക​​​യും ഗ്ര​​​നേ​​​ഡും ടി​​​യ​​​ർ​​​ഗ്യാ​​​സും പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്തു.

യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്, കെ​​​എ​​​സ്‌​​​യു, മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ്, യു​​​വ​​​മോ​​​ർ​​​ച്ച, യൂ​​​ത്ത് ലീ​​​ഗ് തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.

Related posts

Leave a Comment