പന്മന: കേരളത്തിലെ എല്‍ഡിഎഫ് മന്ത്രിമാര്‍ ജയിലില്‍ പോകുന്ന കാലം വിദൂരമല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പുന:സംഘടനയുടെ ചവറ നിയോജക മണ്ഡലതല ഉദ്ഘാടനം പന്മന കോലത്ത് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ നിന്ന് ഒളിച്ചോടുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടയില്ല എന്നും ശബരീനാഥ് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശരത് പട്ടത്താനം അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പി.ജര്‍മ്മിയാസ്, ഡിസിസി സെക്രട്ടറി കോലത്ത് വേണുഗോപാല്‍, കോഞ്ചേരില്‍ ഷംസുദീന്‍, പൊന്മന നിശാന്ത്, അതുല്‍ എസ്. പി, നിഷാ സുനീഷ്, റിനോഷാ, കോലത്ത് അനന്തു എന്നിവര്‍ പ്രസംഗിച്ചു.