കൊണ്ടോട്ടി:കരിപ്പൂരില്‍ കറന്‍സി കടത്തിന് പിറകെ സ്വര്‍ണവും പുകയില ഉത്പന്നങ്ങളും പിടികൂടി.ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ കരീം(25)എന്ന യാത്രക്കാരനില്‍ നിന്നാണ് ഇവ പിടികൂടിയത്.
100 ഗ്രാം സ്വര്‍ണം,100 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കാലില്‍ ധരിച്ചിരുന്ന സോക്സിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
പുകയില ഉത്പന്നങ്ങളും ഫോണുകളും ബാഗേജിനുളളില്‍ നിന്നും കണ്ടെടുത്തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍എസ് രാജിയുടെ നേതൃത്വത്തിലുളള സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
കരിപ്പൂരില്‍ കേന്ദ്ര സുരക്ഷാ സേനയുടെ(സിഐഎസ്എഫ്) പരിശോധനയില്‍ ദുബായിയിലേക്ക് പോകാനെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് മാത്രം 19.44 ലക്ഷത്തിന്റെ കറന്സിക്കടത്ത്് പിടികൂടിയത്.
ഇന്‍ഡിഗോ വിമാനത്തില്‍ ദുബായിയിലേക്ക് പോകാനെത്തിയ കൊടുവളളി സ്വദേശി മുഹമ്മദ് അസ്ലം,എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായിയിലേക്ക് പേകാനെത്തിയ കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ സത്താര്‍ എന്നിവരില്‍ നിന്നാണ് കറന്‍സി പിടികൂടിയത്.