എ​ഴു​താം, കോ​വി​ഡി​നെ ഓ​ടി​ക്കാം; സാ​നി​റ്റൈ​സ​ർ പേ​ന തരംഗമാകുന്നു; കച്ചവടം പൊടിപൊടിക്കുന്നുവെന്ന് വ്യാപാരികൾ


തൃ​ശൂ​ർ: എ​ഴു​ത്തും ന​ട​ത്താം കോ​വി​ഡി​നെ​യും ഓ​ടി​ക്കാം. കോ​വി​ഡി​നെ നേ​രി​ടാ​ൻ പു​ത്ത​ൻ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​മാ​യാ​ണ് വി​വി​ധ ക​ന്പ​നി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

സാ​നി​റ്റൈ​സ​ർ ഒ​ഴി​ച്ച് കൊ​ണ്ടു ന​ട​ക്കാ​വു​ന്ന​താ​ണ് വി​പ​ണി​യി​ൽ ചൂ​ട​പ്പം പോ​ലെ വി​റ്റ​ഴി​യു​ന്ന പേ​ന. ഓ​ണ്‍​ലൈ​നി​ൽ അ​ന്പ​തു രൂ​പ​യാ​ണ് വി​ല. ന​ഗ​ര​ത്തി​ലെ ചി​ല ക​ട​ക​ളി​ലും ഈ ​പേ​ന എ​ത്തി​യി​ട്ടു​ണ്ട്.

പ​ക്ഷേ വ​രു​ന്ന​തി​ന​നു​സ​രി​ച്ച് പേ​ന​യു​ടെ വി​ൽ​പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​നി​ലെ ക​ച്ച​വ​ട​വും പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്.

സാ​നി​റ്റൈ​സ​ർ തീ​ർ​ന്നാ​ൽ വീ​ണ്ടും നി​റ​യ്ക്കാം. അ​തു​പോ​ലെ മ​ഷി തീ​ർ​ന്നാ​ലും പു​തി​യ പെ​ൻ​ട്യൂ​ബ് മാ​റ്റി​യി​ടാ​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ ഗു​ണം.

സാ​നി​റ്റൈ​സ​ർ നി​റ​ച്ച കീ ​ചെ​യി​നു​ക​ളും കൈ​ചെ​യി​നു​ക​ളു​മൊ​ക്കെ വി​പ​ണി​യി​ൽ വി​ൽ​പ​ന​യ്ക്കെ​ത്തു​ന്നു​ണ്ട്. കോ​വി​ഡി​ന​നു​സ​രി​ച്ച് ആ​ശ​യ​ങ്ങ​ളും വ​ള​രു​ക​യാ​ണ്.

Related posts

Leave a Comment