ചവറ: ശക്തമായി പെയ്ത മഴയെത്തുടര്‍ന്ന് കിണറിനോട് ചേർന്ന മണ്ണ് ഇടിഞ്ഞ് താഴ്ന്ന് വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു.ചവറ ചെറുശേരിഭാഗം മഞ്ജു ഭവനത്തില്‍ സുശീലാഭായിയുടെ വീടിന് മുന്നിലെ കിണറിനോട് ചേർന്ന മണ്ണാണ് ഇടിഞ്ഞ് താഴ്ന്നത്.
ബുധനാഴ്ച രാവിലെ പെയ്ത് മഴയില്‍ മണ്ണിനോടൊപ്പം കിണറും അൽപ്പം ഇടിഞ്ഞ് താഴുകയായിരുന്നു. മണ്ണ് ഇടിഞ്ഞ് താഴുന്നതിന് തൊട്ട് മുമ്പ് സുശീലാഭായി കിണറ്റില്‍ നിന്ന് വെളളം കോരി അകത്തേക്ക് പോയി.
വലിയ ശബ്ദം കേട്ട് ഓടി പുറത്തേക്ക് വന്ന സുശീലാഭായിയുടെ ഭര്‍ത്താവ് ശിവദാസന്‍പിളള നോക്കുമ്പോള്‍ കിണറിനോട് ചേർന്ന മണ്ണ് ഇടിഞ്ഞ് താഴുന്നതാണ് കണ്ടത്. കിണറിന്റെ പകുതിയോളം താഴ്ന്ന അവസ്ഥയിലാണ്.