2013-ൽ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാൻ കേരളത്തിൽ വന്നപ്പോൾ മമ്മൂക്ക ചോദിച്ചതായിരുന്നു അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന്.
തുടർന്നാണ് പട്ടം പോലെയിൽ ദുൽഖർ സൽമാന്റെ നായികയാവുന്നത്. മമ്മൂക്കയാണ് എന്നെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് നിർണായകത്തിലും ഗ്രേറ്റ് ഫാദറിലും അഭിനയിച്ചു.
അതിന് ശേഷം മലയാള സിനിമ ചെയ്തിട്ടില്ല. ഇവിടെ ഇപ്പോഴും സ്ത്രീകൾക്ക് പ്രാധാന്യമുളള സിനിമകൾക്ക് ക്ഷാമമുണ്ട ്. ഷീലാമ്മ, ശോഭന, മഞ്ജു വാര്യർ അവർക്ക് കിട്ടിയത് പോലുളള അവസരങ്ങൾ ഇപ്പോഴില്ല. മലയാളത്തിൽ നല്ല കഥകൾ ഉണ്ട ാവുന്നുണ്ട ്.
– മാളവിക മോഹനൻ