മുംബൈ: കിയാ മോട്ടോഴ്സ് ഇന്ത്യ ഒട്ടേറെ പുതുമകളുള്ള പ്രഥമ കോംപാക്റ്റ് എസ്യുവി കിയാ സോണറ്റ് അവതരിപ്പിച്ചു. 6.71 ലക്ഷം രൂപയാണ് അവതരണ വില.
വൈവിധ്യമാർന്ന 17 പതിപ്പുകളാണ് സോണറ്റിനുള്ളത്. രണ്ടു പെട്രോൾ എൻജിനുകളും രണ്ട് ഡീസൽ എൻജിനുകളും ഇതിൽ ഉൾപ്പെടുന്നു. അഞ്ച് ട്രാൻസ്മിഷനുകളും രണ്ട് ട്രിം ലവലുകളും ഉണ്ട്.
കിയാ യൂവോ ബന്ധിത ഇൻ-കാർ- സാങ്കേതിക വിദ്യയാണ് പ്രധാന സവിശേഷത. പുതിയ കാറിന് 25,000 ബുക്കിംഗ് ലഭിച്ചു. അവയുടെ വിതരണവും ആരംഭിച്ചു.
ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ പ്ലാന്റിലാണ് കിയാ സോണറ്റ് നിർമിക്കുന്നത്. വാർഷിക ഉൽപ്പാദന ശേഷി മൂന്നു ലക്ഷം കാറുകളാണ്.
ആഡംബര കാറാണ് കിയാ സോണറ്റ്. 10.25 ഇഞ്ച് എട്ട് ഡി ടച്ച് സ്ക്രീൻ, വൈറസിൽ നിന്നും ബാക്ടീരിയയിൽ നിന്നും സംരക്ഷണം നല്കുന്ന സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ, ബോസ് സെവൻ- സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഡ്രൈവർ- പാസഞ്ചർ സീറ്റ്, 4.2 ഇഞ്ച് കളർ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വയർലെസ് സ്മാർട് ഫോണ്‍ ചാർജർ എന്നിവയെല്ലാം സവിശേഷതകളാണ്.
ഡീസൽ മോഡലുകൾക്ക് 18.4 മുതൽ 24.1 വരെ കിലോമീറ്റർ ഇന്ധനക്ഷമതയുണ്ടെന്നാണ് കിയാ മോട്ടോഴ്സ് എം ഡിയും സി ഇ ഒയുമായ കൂഖിയൂൻ ഷിം പറഞ്ഞു.
ക്ലിയർ വൈറ്റ്, ഗ്ലേസിയർ വൈറ്റ്, പേൾ, സ്റ്റീൽ സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇന്റൻസ് റെഡ്, ഒറോറ ബ്ലാക്ക് പേൾ, ഇന്റലിജൻസി ബ്ലൂ, ബീജ് ഗോൾഡ് എന്നീ എട്ട് മോണോടോണ്‍ നിറങ്ങളിൽ കിയ സോണറ്റ് ലഭിക്കും.