അപരൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാൻ അശ്വതിയെ ആദ്യമായി കാണുന്നത്.
സുകുമാരി ചേച്ചിയാണ് എന്നോട് പറഞ്ഞത്. അകത്ത് പാർവതിയുണ്ട്, നിങ്ങളുടെ മിമിക്രിയൊക്കെ പുള്ളിക്കാരിക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ട് ഒന്ന് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു.
അങ്ങനെ ഞാൻ അശ്വതിയെ റൂമിൽ ചെന്ന് കണ്ടു. അശ്വതിക്ക് മുന്നിൽ കൈ തൊഴുതു കുറെ നേരം നിന്നു. അശ്വതി ഇരിക്കാൻ പറഞ്ഞിട്ടും ഞാൻ ഇരുന്നില്ല.
അമ്മയ്ക്ക് മുൻപിൽ ഒരു മണിക്കൂർ കൈ കൂപ്പി തൊഴുത് നിന്നതല്ലേ എന്ന് പറഞ്ഞ് ഇപ്പോൾ മക്കൾ എന്നെ കളിയാക്കാറുണ്ട്. -ജയറാം