ഷൂട്ടിംഗിനിടയിൽ മമ്മൂക്കയ്ക്ക് ഒരു ഷർട്ട് വേണ്ടിവന്നു. റെഡി മെയ്ഡ് ഷർട്ടൊന്നും അവിടെ അപ്പോൾ കിട്ടില്ലായിരുന്നു.
ഞാനവിടെയുള്ള തുണിയെടുത്ത് തയ്ച്ച് ഭദ്രമായി പാക്ക് ചെയ്ത് ഡി.ബി മാർക്കൊക്കെ വെച്ചു ഒരു ഷർട്ടുണ്ടാക്കി.
എന്നിട്ട് ഡി.ബി ഷർട്ടാണെന്ന് പറഞ്ഞ് മമ്മൂക്കയ്ക്ക് കൊടുത്തു. പറ്റിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല രക്ഷപ്പെടാൻ വേണ്ടി ചെയ്തതായിരുന്നു.
പിന്നീട് ഒരു അഭിമുഖത്തിൽ ഞാനിത് വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് മമ്മൂക്ക ഇത് അറിഞ്ഞത്.
-ഇന്ദ്രൻസ്