കാട്ടാക്കട : മഴ കനത്തതോടെ മലയോരങ്ങളിൽ മലയിടിച്ചിൽ ഭീഷണിയിൽ.ജാഗ്രത പുലർത്തണമെന്ന് അധിക്യതർ. 2001 നവംബറിൽ മലയോര ഗ്രാമമായ അമ്പൂരിയിലുണ്ടായ ഉരുൾപൊട്ടലിൽ39 പേർ മരിച്ചിരുന്നു.
വാഴിച്ചൽ, അമ്പൂരി, മായം, കൂട്ടപ്പൂ, പന്ത,നിരപ്പുകാല,പേരേക്കോണം, കണ്ടംതിട്ട, കുടപ്പനമൂട്, വാളികോട്, വാവോട് തുടങ്ങി 20 ളം ഗ്രാമങ്ങളിൽ മലയിടിച്ചിൽ ഭീഷണിയിലാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ ഈ മേഖലയിൽ 21 തവണ മലയിടിച്ചിൽ സംഭവിച്ചിട്ടുള്ളതായി സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) കണക്കുകൾ പറയുന്നു.
സമുദ്രനിരപ്പിൽ നിന്നും 40 മുതൽ 150 മീറ്റർ ഉയരമുള്ള ഭാഗങ്ങളാണ് ഇവിടം. രണ്ടു മീറ്റർ മുതൽ 35 മീറ്റർ വരെ താഴ്ചയിൽ ഉള്ള തട്ടുപാറകളാണ് കൊണ്ട് നിറഞ്ഞ മലയോരങ്ങൾ ഈ പ്രത്യേകതകൾ കൊണ്ട് ഉരുൾപൊട്ടൽ സാധ്യതയുള്ളതായി സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നടത്തിയ പഠനങ്ങൾ പറയുന്നു.
ഏതാണ്ട് 25 ചതുരശ്രകിലോമീറ്റർ വരുന്ന ഉയർന്ന പാറക്കെട്ടുകളും പലപ്പോഴും അപകടങ്ങൾ വരുത്തുമെന്നും അവർ ചൂണ്ടികാട്ടിയിട്ടുണ്ട്.
ഉരുൾപൊട്ടൽ ഒഴിവാക്കാൻ ഭൂമിയുമായി ബന്ധപ്പെട്ട് ചില പദ്ധതികൾ സെസ്സ് ആസൂത്രണം ചെയ്തിരുന്നു. പക്ഷേ നടന്നില്ല. ഭൂമിയുടെ റീചാർജിംഗ് ശേഷി കൂട്ടാൻ കർമ്മ പരിപാടികൾ ചിട്ടപ്പെടുത്തിയ ജിയോളജി ഡിപ്പാർട്ട്മെന്റും അത് ഉപേക്ഷിച്ച മട്ടാണെന്ന് നാട്ടുകാർ പറയുന്നു.