കൊച്ചി: 12 കോടിയുടെ ഓണം ബംപർ ഭാഗ്യം തേടിയെത്തിയത് കടവന്ത്രയില്‍ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തു വിജയനെ. ഓണം ബംപറിന്റെ ഒന്നാം സമ്മാനമാണ് എറണാകുളം കടവന്ത്രയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഇരുപത്തി നാലുകാരനായ അനന്തുവിനെ തേടിയെത്തിയത്.
രണ്ടാഴ്ച മുമ്പാണ് കടവന്ത്രയില്‍ ലോട്ടറി വില്പന നടത്തുന്ന ഏജന്റായ അളകര്‍ സാമിയില്നിന്നു അനന്തു ടിക്കറ്റ് വാങ്ങിയത്. ടിബി 173964 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തനിക്ക് ഭാഗ്യം വന്ന കാര്യം അനന്തു വൈകിയാണ് അറിഞ്ഞത്.
നറുക്കെടുപ്പ് ഞായറാഴ്ചയാണെന്ന് അറിയാമായിരുന്നെങ്കിലും വൈകുന്നേരം അഞ്ചരയോടെ ഫലം നോക്കിയപ്പോഴാണ് സന്തോഷവാർത്ത അറിഞ്ഞത്.