പാലക്കാട്: അരി ലോറിയിലും ആഡംബര കാറിലുമായി 66 കിലോ കഞ്ചാവ് കടത്തിയ നാലുപേരെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. സംസ്ഥാന അതിർത്തിയായ നടുപ്പുണി വഴിയാണ് ആഡംബര കാറിലും, ആന്ധ്രയിൽനിന്നും അരി കയറ്റിയ ലോറിയിലുമായി കേരളത്തിലേക്കു കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇതിന് എഴുപത്തഞ്ചു ലക്ഷം രൂപ വിപണിമൂല്യമുണ്ട്.
ആലത്തൂർ സ്വദേശി ഹക്കീം, തൃശൂർ സ്വദേശി ജോസഫ് വിൽസണ്, തമിഴ്നാട്ടിലെ നാമക്കൽ സ്വദേശി ലോകേഷ്, ശിവഗംഗൈ സ്വദേശി മലൈചാമി എന്നിവരാണ് അറസ്റ്റിലായത്.
വാളയാർ, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം മുതലായ സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.