അഞ്ചല്‍ : ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ 35 വയസുകാരനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വദേശിനിയെ യുവാവ് മാസങ്ങളായി പീഡിപ്പിച്ചിരുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പിടിയിലാകുന്നത്.
പീഡനം സഹിക്കാതെ ആയതോടെ കുട്ടി മാതാവിനോട് കാര്യം പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തു അറിയുന്നത്.
മാതാവ് ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുകയും അവർ വിവരം അഞ്ചല്‍ പോലീസിനെ ധരിപ്പിക്കുകയുമായിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ അടങ്ങുന്ന സംഘം പോക്സോ കുറ്റം ചുമത്തിയാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെയും മാതാവിന്റെ രഹസ്യമൊഴി അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനും തെളിവിടുപ്പിനും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.