സല്മാന് ഖാന്റെ ഹിറ്റ് ചിത്രം സുല്‍ത്താനെതിരേ പരാതിയുമായി യുവാവ് രംഗത്ത്. മുസാഫര്‍പൂര്‍ സ്വദേശിയായ സബീര്‍ അന്‍സാരിയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഷയ് രാജ് ഫിലിംസ്, സംവിധായകന് ആലി അബ്ബാസ്, സല്മാന് ഖാന്, അനുഷ്ക ശര്‍മ്മ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. സല്മാന് 20 കോടി വാഗ്ദാനം ചെയ്തെങ്കിലും പണം തരാതെ വഞ്ചിച്ചെന്നും ഇയാള്‍ പറയുന്നു. മുസാഫര്‍പൂര്‍ സിജെഎം കോടതിയിലാണ് സബീര്‍ പരാതി നല്‍കിയത്.
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുംമുമ്പ് സല്മാന് തന്നെ വിളിപ്പിച്ചിരുന്നു. പിന്നീട് ചിത്രം ഇപ്പോള്‍ ചെയ്യുന്നില്ലെന്നായിരുന്നു സല്മാന് പറഞ്ഞത്. റിലീസ് ആയപ്പോഴാണ് ചിത്രം തന്റെ കഥയാണെന്ന് മനസ്സിലായത്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ തന്റെ ജീവിതമാണെന്ന് പരാതിയില്‍ സബീര്‍ പറയുന്നു. വഞ്ചിക്കപ്പെട്ടതിനാലാണ് സല്മാന് അടക്കമുളള അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും സബീര്‍ പറഞ്ഞു.