ഇ​ങ്ങ​നെ​യു​മു​ണ്ട് കു​റ​ച്ചു​പേ​ർ ! മോശം ഭാഷയിൽ സന്ദേശം അയച്ചയാൾക്കു മുട്ടൻ പണികൊടുത്ത് നടി സ്വാസിക; പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​ർ

തി​ര​ക്കു​ക​ൾ​ക്കി​ടെ​യി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​കാ​റു​ള​ള താ​ര​മാ​ണ് സ്വാ​സി​ക. ന​ടി​യു​ടെ​താ​യി വ​രാ​റു​ള​ള പോ​സ്റ്റു​ക​ളെ​ല്ലാം നി​മി​ഷ​നേ​രം​കൊ​ണ്ടാ​ണ് വൈ​റ​ലാ​കാ​റു​ള​ള​ത്.

സ്വാ​സി​ക​യു​ടെ​താ​യി വ​ന്ന പു​തി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സം​സാ​ര​വി​ഷ​യം. ത​നി​ക്ക് മോ​ശം ഭാ​ഷ​യി​ൽ സ​ന്ദേ​ശം അ​യ​ച്ച യു​വാ​വി​ന്‍റെ പേ​രും സ​ന്ദേ​ശ​വും പു​റ​ത്തു​വി​ട്ടു​കൊ​ണ്ടാ​ണ് ന​ടി എ​ത്തി​യി​രി​ക്കു​ന്ന​ത്.

കു​റ​ച്ചു​നാ​ളു​ക​ളാ​യി ഇ​വ​നെപ്പോ​ലെ അ​മ്മ​യെ​യും പെ​ങ്ങന്മാ​രെ​യും തി​രി​ച്ച​റി​യാ​ത്ത കു​റ​ച്ചു​പേ​ര് മോ​ശ​മാ​യി മെ​സേ​ജു​ക​ളും ക​മ​ന്‍റു​ക​ളും ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. സൈ​ബ​ർ സെ​ല്ലി​ൽ ഇ​തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഏ​തൊ​രു പെ​ണ്ണി​നും ഇ​വ​നെ പോ​ലു​ള​ള​വന്മാ​രു​ടെ അ​ടു​ത്ത് നി​ന്ന് ഇ​ത് പോ​ലെ​യു​ള​ള മോ​ശ​മാ​യ പ്ര​വൃ​ത്തി​ക​ൾ കാ​ണേ​ണ്ടി വ​രും. ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ക. എ​ന്നാ​ണ് സ്ക്രീ​ൻ ഷോ​ട്ട് പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ന​ടി കു​റി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സ്വാ​സി​ക​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് പി​ന്നാ​ലെ പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​രെ വെ​റു​തെ വി​ട​രു​തെ​ന്നും നി​യ​മ​ത്തി​ന് മു​ന്നി​ൽ​കൊ​ണ്ടു​വ​ന്ന് ശ​ക്ത​മാ​യ ശി​ക്ഷ വാ​ങ്ങി​കൊ​ടു​ക്ക​ണ​മെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു. പി​ന്നാ​ലെ ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ​യ്ക്ക് ന​ന്ദി പ​റ​ഞ്ഞും സ്വാ​സി​ക എ​ത്തി​യി​രു​ന്നു.

ക​മ​ന്‍റ്സ് എ​ല്ലാം ത​ന്നെ കാ​ണു​ന്നു​ണ്ട്. സ​മ​യ​ക്കു​റ​വ് കാ​ര​ണം എ​ല്ലാ​വ​ർ​ക്കും റി​പ്ലൈ ചെ​യ്യാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന് മാ​ത്രം. എ​ന്‍റെ ക​രി​യ​റി​ന്‍റെ ഭാ​ഗ​മാ​ണ് ഞാ​ൻ ചെ​യ്യു​ന്ന ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും ഷോ​ർ​ട്ട് ഫി​ലി​മു​ക​ളു​മൊ​ക്കെ.

എ​ന്നെ സ്നേ​ഹി​ക്കു​ന്ന ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​ത്തി​രി ആ​ൾ​ക്കാ​രു​ടെ പി​ന്തു​ണ ഇ​നി​യും മു​ന്നോ​ട്ട് പോ​കു​വാ​ൻ എ​നി​ക്ക് ആ​വ​ശ്യ​മാ​ണ്. ന​ന്ദി എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ​യ്ക്ക് മ​റു​പ​ടി​യാ​യി സ്വാ​സി​ക കു​റി​ച്ച​ത്.

മു​ന്പ് ത​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന വ്യാ​ജ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​നെ​തി​രേ​യും സ്വാ​സി​ക രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ന്ന് ആ​രാ​ധ​ക​രെ​ല്ലാം റി​പ്പോ​ർ​ട്ട് അ​ടി​ച്ച് ആ ​അ​ക്കൗ​ണ്ട് പൂ​ട്ടി​ച്ചി​രു​ന്നു.

അ​ഭി​ന​യ​ത്തി​ന് പു​റ​മെ ന​ർ​ത്ത​കി​യാ​യും തി​ള​ങ്ങി​യ താ​ര​മാ​ണ് സ്വാ​സി​ക. നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ളി​ലും ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും സ്വാ​സി​ക നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

മ​ല​യാ​ള​ത്തി​ൽ ഇ​ട്ടി​മാ​ണി മേ​ഡ് ഇ​ൻ ചൈ​ന​യാ​ണ് ന​ടി​യു​ടെ​താ​യി ഒ​ടു​വി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം. ഇ​ട്ടി​മാ​ണി​ക്ക് പു​റ​മെ ക​ഴി​ഞ്ഞ വ​ർ​ഷം, പൊ​റി​ഞ്ചു മ​റി​യം ജോ​സ്, ശു​ഭ​രാ​ത്രി, സൂ​ത്ര​ക്കാ​ര​ൻ, ഇ​ഷ്ക് തു​ട​ങ്ങി​യ സി​നി​മ​ക​ളും ന​ടി​യു​ടെ​താ​യി പുറത്തു വന്നിട്ടുണ്ട്.

Related posts

Leave a Comment