പോത്തൻകോട്: ആൾമാറാട്ടം നടത്തി കോവിഡ് പരിശോധന. കോവിഡ് സ്ഥിരീകരിച്ചപ്പോൾ കെഎസ് യു സംസ്ഥാന നേതാവ് മുങ്ങി.സംഭവവുമായി ബന്ധപ്പെട്ടു പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകി.
പഞ്ചായത്തിലെ തച്ചപ്പള്ളി എൽപിസ്കൂളിൽ വച്ച് കോവിഡ് പരിശോധന നടന്നത് 48 പേരെ പരിശോധിച്ചതിൽ 19 പേർക്ക് ഫലം പോസിറ്റീവായി.
ഇതിൽ പ്ലാമൂട് വാർഡിലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. എന്നാൽ രണ്ടു പേരെ മാത്രമേ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ളൂ.
മൂന്നാമത്തെ ആളിന്റെ പേര് അബി എന്നും പ്ലാമൂട് തിരുവോണം എന്ന വിലാസവുമാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയെങ്കിലും ഈ വിലാസത്തിൽ ഇങ്ങനെ ഒരു വ്യക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞു.
ഇയാൾ എവിടെയാണ് നിരീക്ഷണത്തിലിരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
പരിശോധനയ്ക്കെത്തിയ വ്യക്തി വ്യാജപേരും മേൽവിലാസവുമാണ് നൽകിയതെന്നും ഈ വ്യക്തിയെ കണ്ടെത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ പോത്തൻകോട് പോലീസിൽ പരാതി നൽകി.
എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ അഡ്രസ് ആണ് നൽകിയത്.തുടർന്നാണ് കെഎസ്യു സംസ്ഥാന സെക്രട്ടറി കെ.എം. അജിത്ത് ആണെന്ന് മനസിലായതായി പോലീസ് പറഞ്ഞു.