മാഡ്രിഡ്: ഉറുഗ്വെൻ ഫുട്ബോൾ താരം ലൂയി സുവാരസ് ബാഴ്സലോണയിൽനിന്ന് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറി. റോണൾഡ് കൂമൻ ബാഴ്സ പരിശീലകനായി ചുമതലയേറ്റതോടെ ടീമിൽ സുവാരസിന്റെ സ്ഥാനം നഷ്ടമായിരുന്നു.
കഴിഞ്ഞ ദിവസം ബാഴ്സയുടെ ട്രെയിനിംഗ് ഗ്രൗണ്ടിൽനിന്ന് കണ്ണീരോടെയാണ് സുവാരസ് മടങ്ങിയത്.ഫ്രീ ട്രാൻസ്ഫറിലൂടെയാണ് മുപ്പത്തിമൂന്നുകാരനായ സുവാരസ് അത്ലറ്റിക്കോയിൽ എത്തിയത്. രണ്ട് വർഷത്തേക്കാണ് കരാറെന്നാണ് സൂചന.
സുവാരസിനെ സ്വന്തമാക്കിയെന്ന് പ്രഖ്യാപിക്കുന്നതിനു മുന്‍പ് നടന്ന ട്രാൻസ്ഫറിലൂടെ അത്ലറ്റിക്കോ അൽവാരൊ മൊറാട്ടയെ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനു ലോണ്‍ അടിസ്ഥാനത്തിൽ കൈമാറിയിരുന്നു.