പുറത്തിറങ്ങാന്‍ പറ്റില്ല, ഭക്ഷണവുമില്ല, വെള്ളവുമില്ല! കോ​വി​ഡ് പോ​സി​റ്റീ​വാ​യ ര​ണ്ടു യു​വാ​ക്ക​ളെ ഒ​രു പ​ക​ൽ മു​ഴു​വ​ൻ വാ​ഹ​ന​ത്തി​ലി​രു​ത്തി​യെന്ന്…

‌പ​റ​വൂ​ർ: പ​റ​വൂ​ർ മൂ​ത്ത​കു​ന്ന​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച യു​വാ​ക്ക​ളെ ഒ​രു പ​ക​ൽ മു​ഴു​വ​ൻ വാ​ഹ​ന​ത്തി​ലി​രു​ത്തി​യ​താ​യി ആ​രോ​പ​ണം.

ത​മി​ഴ്നാ​ട്ടി​ൽ മ​ത്സ്യ വ​ണ്ടി​യി​ൽ പോ​യി ര​ണ്ടു ദി​വ​സം​മു​മ്പു തി​രി​ച്ചെ​ത്തി​യ മാ​ല്യ​ങ്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു യു​വാ​ക്ക​ളോ​ടു കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30 ന് ​മൂ​ത്ത​കു​ന്ന​ത്തെ​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചു.

ര​ണ്ടു യു​വാ​ക്ക​ളും രാ​വി​ലെ 6.30 ന് ​ത​ന്നെ മൂ​ത്ത​കു​ന്ന​ത്തെ​ത്തി. പി​ന്നീ​ടു ചേ​ന്ദ​മം​ഗ​ല​ത്തെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ കൊ​ണ്ടു​പോ​യി ടെ​സ്റ്റ് ന​ട​ത്തി.

പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന​തു​വ​രെ മൂ​ത്ത​കു​ന്ന​ത്ത് വാ​ഹ​ന​ത്തി​ൽ ത​ന്നെ​യി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു പേ​രും തി​രി​ച്ചെ​ത്തി മൂ​ത്ത​കു​ന്ന​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ന്ദേ​ശ​വും പ്ര​തീ​ക്ഷി​ച്ചു കാ​ത്തി​രു​ന്നു.

രാ​വി​ലെ 10 ഓ​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ പൊ​തു​ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​ക​ണ​മെ​ന്നു യു​വാ​ക്ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. അ​വി​ടെ ത​ന്നെ കാ​ത്തി​രി​ക്കാ​നായിരുന്നു ഉ​ദ്യോ​ഗ​സ്ഥ​രുടെ നി​ർ​ദേ​ശം.

മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്നി​ട്ടും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ഞ്ഞു നോ​ക്കാ​താ​യ​തോ​ടെ യു​വാ​ക്ക​ൾ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റെ ബ​ന്ധ​പ്പെ​ട്ടു.

മെ​മ്പ​ർ ദി​പു​ലാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​നെ വ​രാ​മെ​ന്ന മ​റു​പ​ടി​യ​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.

വൈ​കു​ന്നേ​രം ആ​റു വ​രെ ഈ ​യു​വാ​ക്ക​ൾ ദേ​ശീ​യ പാ​ത​യോ​ര​ത്ത് പു​റ​ത്തി​റ​ങ്ങാ​നാ​വ​തെ ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം സ​ജ്ജ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും​പ്ര​വ​ർ​ത്ത​നം ഇ​തു​വ​രെ തു​ട​ങ്ങാ​നാ​യി​ല്ല.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ര​ണ്ടു യു​വാ​ക്ക​ളെ വാ​ഹ​ന​ത്തി​ൽ ഒ​രു പ​ക​ൽ മു​ഴു​വ​ൻ ഇ​രു​ത്തേ​ണ്ടി​വ​ന്ന​ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്നു വ​ട​ക്കേ​ക്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ എ​ലി​യാ​സ് ആ​രോ​പി​ച്ചു.

Related posts

Leave a Comment