കൗതുകത്തോടെയല്ലാതെ പാറ്റി ഫർണാണ്ടസ്–കാർലോസ് ദമ്പതികളുടെ ജീവിതം നോക്കിക്കാണാനാകില്ല. മൂന്നു മാസം മുൻപാണ് പാറ്റി 15–ാമത്തെ കുഞ്ഞിനു ജൻമം നൽകിയത്.
ഇപ്പോഴിത പാറ്റി വീണ്ടും ഗർഭിണിയാണ്. കുഞ്ഞ് ജനിച്ച് മൂന്നു മാസം കഴിയുന്പോൾ പാറ്റി വീണ്ടും ഗർഭിണിയാകും. ഇതാണ് കഴിഞ്ഞ 12 വർഷമായി പാറ്റിയുടെ പതിവ്.
2008ലാണ് പാറ്റി ആദ്യമായി ഗർഭം ധരിച്ചത്. 2021 മേയിൽ പുതിയ അതിഥി എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. 15 പേരിൽ 10 പെൺകുട്ടികളും 5 ആണ്‍കുട്ടികളുമാണ്.
ഇതിൽ ആറുപേർ ഇരട്ടകളും. അച്ഛന്റെ പേരിന്റെ ആദ്യത്തെ അക്ഷരമായ ‘സി’ യിലാണ് 15 കുട്ടികളുടെയും പേരുകൾ തുടങ്ങുന്നത്.
നാലു ദിവസം അലക്ക്, അഞ്ച് മണിക്കൂർ മടക്കാൻ
ആഴ്ചയിൽ നാലു ദിവസമാണ് പാറ്റിയുടെ തുണി അലക്ക്. ഏകദേശം അഞ്ച് മണിക്കൂർ വേണം തുണികൾ മടക്കി വയ്ക്കാൻ. ഇവരെ കാണുമ്പോൾ ഈ കുഞ്ഞുങ്ങളെല്ലാം നിങ്ങളുടെതാണോ എന്ന് പലരും ഞങ്ങളോട് ചോദിക്കും.
ഈ കുഞ്ഞുങ്ങളെല്ലാം എന്റെയാണെന്നു പറയുമ്പോൾ പലർക്കും അദ്ഭുതമാണ്. ഇത്രയും കുഞ്ഞുങ്ങളുടെ അമ്മയാകാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല’– പാറ്റി ഹെർണാണ്ടസ് പറഞ്ഞു.
8 am to 8.30pm
രാവിലെ എട്ടോടെയാണ് ഈ കുടുംബത്തിന്റെ ഒരു ദിനം തുടങ്ങുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം എല്ലാവരും പ്രാർത്ഥിക്കും. തുടർന്ന് സ്കൂളിലേക്ക് പോകാൻ പ്രായമായവരെ ബസ് വരുമ്പോൾ അയക്കും.
ആറ് മണിയോടെ കുട്ടികൾ തിരിച്ച് വീട്ടിലെത്തും. അതിനു ശേഷം എല്ലാവരും ഒരുമിച്ച് അത്താഴം കഴിക്കുകയും 8.30 ഓടെ ഉറങ്ങുകയും ചെയ്യും.
നോർത്ത് കരലിനയിലെ ഷാർലറ്റിൽ അഞ്ച് ബെഡ്റൂമുകളുള്ള വീട്ടിലാണ് ഈ വലിയ കുടുംബത്തിന്റെ താമസം.
ആഴ്ചയിൽ ഏകദേശം 37,000രൂപയോളമാണ് കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രമുള്ള ചിലവ്. കുഞ്ഞുങ്ങളുണ്ടാകുന്നതിൽ യാതൊരു വിധത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്താൻ തയാറല്ലെന്നും പാറ്റി പറയുന്നു.
നിലവിലുള്ള 16 സീറ്റ് ബസ് മാറ്റി, കുടുംബ സമ്മേതം സഞ്ചരിക്കാൻ പുതിയ ബസ് വാങ്ങാനുള്ള തയാറെടുപ്പിലാണ് പറ്റിയും കുടുബവും.