പത്തനാപുരം : വാഴപ്പാറ സ്വദേശിയായ ഗൃഹനാഥന്റെ മരണത്തില്‍ ദൂരുഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് വാഴപ്പാറ നടുമുരുപ്പ് ഷൗഫീഖ് മന്‍സിലില്‍ നാസറിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കാണുന്നത്.
മരണദിവസം വീടിന് സമീപം വച്ചും വീടിന് മുന്നില്‍ വച്ചും പ്രദേശവാസികളായ ചിലര്‍ നാസറിനെ മര്‍ദ്ദിച്ചിരുന്നു. അതിനുശേഷമാണ് നാസറിന്റെ മൃതദേഹം കാണുന്നത്.
മരണത്തില്‍ ദൂരുഹയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ യാതൊരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. ഇതുസംബന്ധിച്ച് കെ.ബി. ഗണേഷ്കുമാര് എംഎല്‍എ മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
സമഗ്രമായ അന്വേഷണം നടത്തണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടു.നെടുവന്നൂര്‍ സുനില്‍,വടകോട് മോനച്ചന്,റിയാസ് മുഹമ്മദ്,എസ് മാഹിന്‍,ഷംസുദ്ദീന് മാങ്കോട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.