കൊട്ടാരക്കര : എൺപതുകാരിയായ അമ്മൂമ്മയെ കൊലപ്പെടുത്തുവാൻ ശ്രമിച്ച ചെറുമകളെ പോലീസ് അറസ്റ്റു ചെയതു.
വെട്ടിക്കവല പനവേലി ഇരണൂർ നിഷാഭവനിൽ സരസമ്മ (80)യെ തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും സരമ്മയുടെ മകളുടെ മകളുമായ നിഷ (24) യെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവം അറിഞ്ഞ് സരസമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാനായി എത്തിയവരെ പ്രതി തടയുകയും ചെയ്യുകയുണ്ടായി. നിഷയുടെ വഴിവിട്ട ബന്ധങ്ങൾ ചോദ്യം ചെയ്തതും വസ്തു എഴുതി നൽകാത്തതുമാണ് പ്രകോപനത്തിതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
കൊട്ടാരക്കര സിഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സരസമ്മ ആശുപത്രിയിൽ ചികിൽസയിലാണ്.