കൊച്ചി: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവർത്തിച്ച് കലാഭവൻ സോബി. കേസിൽ സോബി ഇന്ന് സിബിഐക്ക് മുന്നിൽ നുണ പരിശോധനയ്ക്ക് ഹാജരായി.
ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘമാണെന്നും കേസിലെ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ, മുൻ മാനേജർ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവർ കഴിഞ്ഞ ദിവസം സിബിഐക്ക് മുന്നിൽ നുണപരിശോധനയ്ക്ക് ഹാജരായിരുന്നു.
ഡൽഹി, ചെന്നൈ എന്നിവടങ്ങളിലെ ഫോറൻസിക് ലാബുകളിൽ നിന്നുള്ള വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നുണപരിശോധന നടന്നത്.
അപകടസമയം വാഹനമോടിച്ചത് ആരെന്ന കാര്യത്തിലുൾപ്പടെ വ്യക്തത കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് സിബിഐ സംഘം.