വിവാദ ഇസ്ലാം മത പ്രഭാഷകന്‍ സക്കീര്‍ നായിക് ഇന്ത്യ വിടാന്‍ ഒരുങ്ങുന്നതായി സൂചന. നിലവില്‍ സൗദി അറേബ്യയിലുള്ള സക്കീര്‍ ഇന്ത്യയിലേക്ക് ഇന്നു തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചിരുന്നെങ്കിലും യാത്ര നീട്ടിവച്ചിരിക്കുകയാണ്. രാജ്യത്ത് പ്രതിഷേധം കനത്തതിനാല്‍ സക്കീര്‍ ഗള്‍ഫ് രാജ്യങ്ങളിലൊന്നില്‍ തങ്ങിയേക്കുമെന്നാണ് സൂചന. സാക്കിര്‍ നായിക് ഇന്ത്യയില്‍ എത്തുമെന്ന വിവരങ്ങളെ തുടര്‍ന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും അദ്ദേഹത്തിന്റെ വീടിനും പൊലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മുംബൈയില്‍ എത്തുന്ന സാക്കീര്‍ നായിക്കിനെ പൊലീസ് ചോദ്യം ചെയ്യുമെന്നും വിവരങ്ങളുണ്ടായിരുന്നു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റെസ്റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായത് സാക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് ദ ഡെയ്ലി സ്റ്റാര്‍ എന്ന പത്രം നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നത്. സക്കീറിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവിക്ക് ബംഗ്ലാദേശ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലും ചാനല്‍ നിരോധിച്ചേക്കും.