സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെ ഒരാഴ്ചകൊണ്ടു പിടികൂടിയ പോലീസ് യാത്രക്കാരന്റെ ‘മൊഴി നാടകവും’ പൊളിച്ചതു പഴുതടച്ച അന്വേഷണത്തിലൂടെ.
താമരശേരി ചെമ്പായി മുഹമ്മദ്(45), ഇയാളുടെ മകളുടെ ഭര്‍ത്താവ് താമരശേരി കണ്ണീരുപ്പില്‍ ഫസല്‍ (31), മമ്പാട് കച്ചേരിക്കുനിനിയില്‍ മുഹമ്മദ് ബഷീര്‍(45), കോരക്കാട് ഇഷല്‍ മന്‍സില്‍ അബ്ദുള്‍ നാസര്‍ (46) എന്നിവരാണ് പിടിയിലായ പ്രതികള്‍. ഇവരെ തുടരന്വേഷണത്തിനു കസ്റ്റഡിയില്‍ വാങ്ങും.
കഴിഞ്ഞ 17ന് വൈകുന്നേരം കൊണ്ടോട്ടി-അരീക്കോട് റോഡിലെ കാളോത്ത് തൊട്ടില്‍പ്പാലം സ്വദേശി പാറശേരി മിത്തല്‍ റിയാസിനെ സംഘം തട്ടികൊണ്ടുപോയ കേസിലെ പ്രതികളെയാണ് ഒരാഴ്ചയ്ക്കകം പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവ സ്ഥലത്തുനിന്നു കിട്ടിയ മൊബൈല്‍ ഫോണും സമീപത്തെ സിസിടിവി ദൃശ്യങ്ങളും മാത്രമാണ് പോലീസിനു ലഭിച്ച തെളിവുകൾ.
ഇതില്‍ തുടങ്ങിയ അന്വേഷണമാണ് നാലു പ്രതികളിലേക്ക് എത്തിപ്പെട്ടത്. പ്രതികളുടെ വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് ഇവര്‍ ഒളിവില്‍ പോകുന്നതിനു മുമ്പ് തന്നെ തന്ത്രപരമായി പിടികൂടുകയായിരുന്നു.
ഇതിനിടയില്‍ സ്വര്‍ണകടത്ത് സംഘത്തിലെ മുഖ്യ പ്രതികളിലേക്ക് അന്വോഷണം എത്താതിരിക്കാന്‍ വ്യാജ പ്രതികളെ സ്റ്റേഷനില്‍ ഹാജരാക്കാൻ ഇവര്‍ നടത്തിയ ശ്രമവും പോലീസ് പൊളിച്ചു.
സ്വര്‍ണക്കടത്ത് സംഘത്തലവന് നല്കിയ ഒരു ലക്ഷത്തോളം രൂപയുമായാണ് നാലു പ്രതികള്‍ പിടിയിലായത്. കേസില്‍ പത്തോളം പേരുണ്ടെന്നാണു പോലീസ് നിമഗനം. ഇവരെക്കുറിച്ചും വ്യക്തമായ സൂചനകള്‍ പോലീ ലഭിച്ചിട്ടുണ്ട്. ഈ പ്രതികളെ ഉടൻ പിടികൂടും.