കൽപ്പറ്റ: വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെ വെട്ടിലാക്കി ഫോറൻസിക് റിപ്പോർട്ട്.
ജലീൽ പോലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്ന് തോക്കുകളുടെ ശാസ്ത്രീയ പരിശോധനാഫലത്തിൽ തെളിഞ്ഞു.ജലീൽ പോലീസിന് നേരെ വെടിയുതിർത്തെന്നും തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.
ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതോടെ വ്യാജ ഏറ്റുമുട്ടൽ നടന്നുവെന്ന വാദത്തിലേക്കാണ് സൂചനകൾ.