മ​റ്റാ​രെ​ങ്കി​ലും ഈ ​വീ​ഡി​യോ അ​പ് ലോ​ഡ് ചെയ്തിട്ടുണ്ടോ? സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ നി​ര്‍​ദേശം; വി​ജ​യ് പി. ​നാ​യ​രു​ടെ അ​ക്കൗ​ണ്ട് യൂ​ട്യൂ​ബ് നീ​ക്കം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രു​ടെ അ​ക്കൗ​ണ്ട് ഡി​ലീ​റ്റാ​ക്കു​ക​യും വീ​ഡി​യോ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് യൂ​ട്യൂ​ബാ​ണ് അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്ത​ത്. മ​റ്റാ​രെ​ങ്കി​ലും ഈ ​വീ​ഡി​യോ അ​പ് ലോ​ഡ് ചെ​യ്യു​ന്നു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ആ​ക്ടി​വി​സ്റ്റ് ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ലി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ക​ല്ലി​യൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്നും മ്യൂ​സി​യം പോ​ലീ​സ് വി​ജ​യ് പി. ​നാ​യ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഐ​ടി നി​യ​മ​പ്ര​കാ​രം ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്.

ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​മ്പാ​നൂ​ര്‍ പോ​ലീ​സും വി​ജ​യ് പി. ​നാ​യ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വി​ജ​യ് പി. ​നാ​യ​രു​ടെ പ​രാ​തി​യി​ല്‍ ഭാ​ഗ്യ​ല​ക്ഷ്മി​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment